KERALANEWS

മനുഷ്യത്വ വിരുദ്ധമായി ചില പോലീസുകാർ ഇടപെടുന്നു; ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല; പോലീസിനെതിരെ വിമർശനവുമായി മന്ത്രി എം വി ഗോവിന്ദൻ

പൊലീസിനെതിരെ വിമർശനവുമായി മന്ത്രി എം വി ഗോവിന്ദൻ. മനുഷ്യത്വ വിരുദ്ധമായി ചില പൊലീസുകാർ ഇടപെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രവണതയുള്ള പൊലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ കൃത്യമായി സേവിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. പൊലീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ ആരോപണം.

ചില പൊലീസ് ഉദ്യോഗസ്ഥർ ആഭ്യന്തര വകുപ്പിന് ബാധ്യതയെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും പൊലീസിനെതിരായ വിമർശനം ഉയർന്നുവന്നിട്ടുണ്ട്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽ നിന്നുണ്ടാകുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടലുണ്ടാകുന്നതെന്ന അഭിപ്രായങ്ങളും ഉയർന്നുവന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close