KERALANEWS

ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി; കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു, യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

കുമളി: കുമളിയില്‍ ഓടുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ ചെളിമടയ്ക്ക് സമീപം രാവിലെ ആറുമണിയോടെയാണ് സംഭവം.

കറുകച്ചാലില്‍ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ജോജി ചെറിയാനും കൂടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് എടുത്തുചാടിയത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുള്ള ദേശീയ പാതയിലേക്ക് പത്തടിയോളം ഉയരമുള്ള കാപ്പിത്തോട്ടത്തില്‍ നിന്നാണ് കാട്ടുപോത്ത് ചാടിയത്. ബോണറ്റിനു മുകളിലേക്ക് വീണതിനാല്‍ കാറിന്റെ ചില്ല് ഉള്‍പ്പെടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close