INDIANEWS

പിന്നിൽ തീ കൊളുത്തി ഓടി വധുവും വരനും: ഷൂട്ട് ചെയ്ത് ക്യാമറമാൻ, വൈറലായ ഒരു ഫോട്ടോ ഷൂട്ട് ഇങ്ങനെ

വിവാഹ വീഡിയോയും അതിന് മുൻപുള്ള സേവ് ദ ഡേറ്റും എല്ലാം വ്യത്യസ്തമായി അവതരിപ്പിക്കുന്നവരാണ് പുതിയ തലമുറ. വിവാഹ ഡേറ്റ് തീരുമാനിച്ച അന്ന് മുതൽ എങ്ങനെ കല്യാണം വ്യത്യസ്തമാക്കണം എന്ന് ചിന്തിച്ചിരിക്കുന്നവരാകും ഏറെയും. ഇതുവരെ ആരും ചെയ്യാത്ത പരീക്ഷണങ്ങളിലൂടെ വൈറലാകാൻ ശ്രമിക്കുന്നവരാണ് കൂടുതലും. ഇപ്പോൾ വൈറലായിക്കൊണ്ടിക്കുന്നത് അത്തരത്തിലൊരു വീഡിയോയാണ്.

വിവാഹ ശേഷം വധുവും വരനും തീ കൊളുത്തി ഓടുന്നതാണ് വീഡിയോയിലുള്ളത്. സ്റ്റണ്ട് മാനായ ഗേഹ് ജസോപ്പും വധു ആംബിർ ബാംബിയർ മിഷേലുമാണ് വീഡിയോയിലുള്ളത്. സ്വന്തം വിവാഹത്തിന് വ്യത്യസ്തമായി എന്തങ്കെലും ചെയ്യണമെന്ന ആഗ്രഹമാണ് ഇങ്ങനെ ചെയ്യാൻ കാരണം. വരനും വധുവും നിൽക്കുന്നതും പിന്നിൽ ഒരാൾ വന്ന് തീ കൊളുത്തുന്നതും വീഡിയോയിൽ കാണാം.

ഇരുവരും കൈകൾ ചേർത്ത് പിടിച്ച് അതിഥികളെ അഭിവാദ്യം ചെയ്ത് ഓടുന്നതാണ് വീഡിയോയിലുള്ളത്. കൃത്യ സമയത്ത് തീ അണയ്‌ക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് വരനും വധുവും പറയുന്നു. ആരും സുരക്ഷയില്ലാതെ അനുകരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. വീഡിയോയ്‌ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close