KERALANEWS

ശമ്പളമുടക്കം സംബന്ധിച്ച് മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം; വനിതാ കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിനെതിരേ വാട്സാപ്പ് ഗ്രൂപ്പില്‍ പ്രതികരിച്ച കണ്ടക്ടര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടര്‍ രേഖ അന്തിക്കാടിനെയാണ് മന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ചാത്തന്നൂര്‍ ഡിപ്പോയിലേക്കു മാറ്റിയത്.

ശമ്പളമുടക്കം സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേയാണ് കണ്ടക്ടര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. ഇതേക്കുറിച്ച് സി.എം.ഡി.ക്ക് പരാതി ലഭിച്ചു. വകുപ്പുതല അന്വേഷണത്തിനൊടുവിലാണ് സ്ഥലംമാറ്റം. മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലായിരുന്നു കണ്ടക്ടറുടെ പരാമര്‍ശമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് സംഘടനാപ്രവര്‍ത്തകയായ ഇവര്‍ക്കെതിരേയുള്ള നടപടി ഒഴിവാക്കാന്‍ സംഘടനാ നേതൃത്വം ശ്രമിച്ചെങ്കിലും ഫലവത്തായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close