KERALANEWS

ഈ നക്ഷത്രക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ നഷ്ടങ്ങൾ സംഭവിക്കാവുന്ന ദിവസമാണിന്ന്; അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം

മേടം ( അശ്വതി, ഭരണി, കാർത്തിക 1/4)

ആരോഗ്യം തൃപ്തികരമാണ്. പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും.

ഇടവം (കാർത്തിക, രോഹിണി, മകയിരം 1/2)
പഠനത്തിൽ മികവ് തെളിയിക്കും. പല വഴികളിലൂടെ പണം വന്നു ചേരും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും.

മിഥുനം ( മകയിരം, തിരുവാതിര, പുണർതം 3/4)
പൊതുവേ ഗുണകരമായ ദിവസമാണിന്ന്. തീർത്ഥയാത്രകൾ ചെയ്യും. ബന്ധുക്കളെ സന്ദർശിക്കും. ഏറെക്കാലമായി കാത്തിരുന്ന ഒരു സന്തോഷ വാർത്ത എത്തിച്ചേരും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. തിരിച്ചു കിട്ടില്ലെന്ന് കരുതിയ പണം കൈയ്യിൽ വന്നു ചേരും. കാർഷിക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. മാധ്യമപ്രവർത്തകർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും പുതിയ വാഹനത്തിന് ചിലർക്ക് യോഗം കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്വയം ചെയ്യുന്ന കാര്യങ്ങൾ അബദ്ധമായി തീരാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. കൂടുതൽ വരുമാനം ലഭിക്കും. ധാരാളം യാത്രകൾ ചെയ്യേണ്ടി വരാം.

തുലാം (ചിത്തിര, ചോതി, വിശാഖം 3/4)
പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധ്യത കാണുന്നുണ്ട്. മകന്‍റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഭാഗ്യമുള്ള ദിവസമാണിന്ന്.

വൃശ്ചികം ( വിശാഖം 1/4 അനിഴം, തൃക്കേട്ട)
പുതിയ ആശയങ്ങളും പദ്ധതികളും വിജയിപ്പിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ വീട്ടിലേക്ക് താമസം മാറും. സാമ്പത്തിക പുരോഗതി നേടും. പരീക്ഷയിൽ ഉന്നത വിജയം നേടും. മനഃസമാധാനം ഉണ്ടാകും. സൗമ്യമായി സംസാരിച്ച ചില കാര്യങ്ങൾ നേടിയെടുക്കും.

മകരം ( ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
ജീവിതം സന്തോഷപ്രദമായിരിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരാം. ആഗ്രഹിച്ചിരുന്ന സ്ഥാനങ്ങൾ നേടിയെടുക്കാൻ കഴിയും. ബന്ധുക്കളുടെ സഹായം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സമയം അനുകൂലമായി മാറുന്നതിന്‍റെ സൂചനകൾ കാണാൻ കഴിയും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും. വീട് വിട്ട് നിൽക്കേണ്ടതായി വരാം.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
കുടുബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ചെറുകിട സംരംഭങ്ങൾ ആരംഭിക്കും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. യാത്രകൾ ഗുണകരമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close