KERALANEWS

‘എന്റ തന്ത നല്ല ഒന്നാന്തരം ഒരു ചെത്ത് തൊഴിലാളി ആയിരുന്നു ചേട്ടാ, ഇറച്ചി വെട്ടാണെങ്കിലും ജില്ലാകളക്ടർ ആണെങ്കിലും എന്റെ കണ്ണിൽ എല്ലാത്തിനും ഒരേ മൂല്യവും അന്തസുമാണ്’; തനിക്കെതിരെ നടക്കുന്ന പോപ്പുലർ ഫ്രണ്ട് അധിക്ഷേപത്തിനെതിരെ മറുപടിയുമായി മാധ്യമപ്രവർത്തക

കൊച്ചി: കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ ചിത്രവും പശ്ചാത്തലവും പുറത്തുവിട്ടതിന് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ അധിക്ഷേപവുമായി പോപ്പുലര്‍ ഫ്രണ്ട്. സോഷ്യൽ മീഡിയ വഴിയാണ് യുവതിയെക്കെതിരെ വ്യക്തിഹത്യ നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് സജീവ പ്രവര്‍ത്തകനായ അസ്‌കതര്‍ മുസ്ഫിറിന് ഇറച്ചിവെട്ടും കാര്‍ വില്‍പ്പനയുമാണ് തൊഴിലെന്ന് റിപ്പോർട്ടിങ്ങിനിടെ മാദ്ധ്യമപ്രവർത്തക ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശരണ്യ സ്നേഹജൻ എന്ന മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ അശ്ലീലവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ വന്ന അധിക്ഷേപങ്ങൾക്ക് ശരണ്യയും ചുട്ട മറുപടി നൽകുന്നുണ്ട്.

“എന്റ തന്ത നല്ല ഓന്നാന്തരം ഒരു ചെത്ത് തൊഴിലാളി ആയിരുന്നു ചേട്ടാ …എടുക്കുന്ന തൊഴിൽ അത് ഇറച്ചി വെട്ടാണെങ്കിലും ജില്ലാകളക്ടർ ആണെങ്കിലും എന്റകണ്ണിൽ എല്ലാത്തിനും ഒരേ മൂല്യവും ഒരേ അന്തസുമാണ് …പിന്നെ തൊഴിൽ എന്തെന്നല്ല ചെയ്യുന്ന പ്രവൃത്തി എന്തെന്നാണ് വിലയിരുത്തേണ്ടത് ..തോന്ന്യവാസം ആണ് കാണിക്കുന്നതെങ്കിൽ ഇനി അത് ഏത് കേമൻ ആണെങ്കിലും പറയുകയും ചെയ്‌യും ഇതാണ് മറുപടി” ഇതായിരുന്നു ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തങ്ങൾ ഒളിവിൽ പോയതല്ലെന്നും വിനോദയാത്ര പോയാതായിരുന്നുവെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. മാത്രമല്ല കുട്ടിക്ക് മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും നേരത്തെയും ഇത്തരം മുദ്രാവാക്യങ്ങൾ കുട്ടി വിളിക്കുമായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസിൽ വിവാദ മുദ്രാവാക്യം കുട്ടി സ്വയം വിളിച്ചതാണെന്ന് പിതാവ് അസ്‌കർ ലത്തീഫ്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ഒളിവിൽ പോയില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇന്ന് അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് പിതാവ് വിവാദത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും പിതാവ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

”അഭിഭാഷകന്റെ നിർദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. ടൂർ പോയതാണ്. മുദ്രാവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു. ഇതിനു മുൻപ് വിളിച്ചിട്ടുള്ളതാണല്ലോ. എൻആർസി സമരത്തിൽ വിളിച്ചതാണ്. സംഭവത്തിൽ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഹിന്ദുമതത്തിനെയോ കൃസ്ത്യൻ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഇതിൽ എന്താണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല.”- കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

അതേസമയം ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ലെന്ന് കുട്ടിയും പ്രതികരിച്ചു. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇപ്പോൾ മാത്രം എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത് എന്ന് അറിയില്ല. ആർ.എസ്എസ്, സംഘപരിവാറിനെതിരെയാണ് പരാമർശം നടത്തിയതെന്നും കുട്ടി പറഞ്ഞു.

അതേസമയം കസ്റ്റഡിയിലെടുത്ത അസ്കറിനെ ഉടനെ ആലപ്പുഴയിലേക്ക് കൊണ്ട് പോകും. പൊലീസ് സംഘം കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൗൺസിലിങിന് വിധേയമാക്കുമെന്നാണ് കരുതുന്നത്. മുദ്രാവാക്യം വിളിച്ചതിൽ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ നൽകുന്ന വിശദീകരണം.

കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവത്തിൽ മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കം നിരവധി പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിലാണ് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്.

അതേ സമയം ഇരട്ട നീതിയാണ് സംഭവത്തിൽ നടക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞു. റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശം ജനങ്ങളിൽ നിന്ന് രക്ഷിക്കുക എന്ന ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. കുട്ടിയും പിതാവും നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല. ആരും വിളിക്കാൻ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എൻ.ആർ.സിയുടെ പരിപാടിയിൽ നിന്നാണ് മുദ്രാവാക്യം വിളിക്കാൻ പഠിച്ചത്. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തത്.

കേസിൽ ഇതുവരെ 20 പേരെയാണ് ഇതുവരെ റിമാൻഡ് ചെയ്തത്. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കുട്ടി എറണാകുളം ജില്ലക്കാരൻ ആണ്. ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും കൊച്ചി കമ്മീഷനർ സിഎച്ച് നാഗരാജു പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close