KERALANEWS

സ്വപ്‌ന ആരോപണങ്ങൾ ഉന്നയിക്കുന്നത് ശൂന്യതയിൽ നിന്ന്; നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ സത്യാവാങ്മൂലത്തിലെ ആരോപണങ്ങൾ തള്ളി മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ. മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ഇടപെട്ടുവെന്നും ഇതിനായി ഷാർജയിൽവച്ച് ഭരണാധികാരിയെ കണ്ടുവെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറലിന് കൈക്കൂലി നൽകിയെന്നുമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.

എന്നാൽ സ്വപ്‌ന തനിക്കെതിരെ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ശൂന്യതയിൽ നിന്ന് ഉന്നയിക്കുന്ന ഇത്തരം വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ അന്വേഷണ ഏജൻസികൾ ഈ വിവരം അന്വേഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്ന പറഞ്ഞതുപോലെ ഒരു കോളജ് ഉള്ളതായി എനിക്ക് അറിയില്ല. ഷാർജയിൽ താൻ ഒരു കോളേജും തുടങ്ങിയിട്ടില്ല. ഇതിന് ഒരു സ്ഥലവും തന്റെ പക്കലില്ലെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഷാർജ ഭരണാധികാരിക്ക് കൈക്കൂലികൊടുക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല. യു എ ഇ കോൺസുൽ ജനറലിന്റെ നമ്പർ തന്റെ കൈകളിലില്ല. ഷാർജ ഭരണാധികാരിയെ ഇതുവരെ താൻ ഒറ്റക്ക് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close