
തിരുവനന്തപുരം: ഏറിയും കുറഞ്ഞും സംസ്ഥാനത്ത് സ്വർണവില. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി 38,200 രൂപയും 4775 രൂപയുമായിരുന്ന സ്വർണവില ഇന്ന് കുറഞ്ഞു. പവന് 38,120 രൂപയും ഗ്രാമിന് 4765 രൂപയുമാണ് ഇന്ന് വില. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും ഇന്ന് കുറഞ്ഞു.
ജൂൺ പതിനാറിന് പവന് 38040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചായിരുന്നു ഈ വിലയിൽ എത്തിയത്. രണ്ട് ദിവസം തുടർച്ചയായി വില കുറഞ്ഞ ശേഷമായിരുന്നു വില വർധനവ്.
ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയു൦ കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
ജൂണ്‍ 11 മുതല്‍ 13 വരെ പവന് 38680 രൂപ എന്ന നിരക്കില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഇതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനവും വില ഇടിയുകയായിരുന്നു. മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറിമറിയുന്നു.