KERALANEWS

ഗായിക മഞ്ജരി വിവാഹിതയായി

തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരന്‍.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍. മസ്കത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും.

അച്ചുവിന്‍റെ അമ്മയിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന പാട്ടിലൂടെയാണ് മഞ്ജരി സിനിമാ പിന്നണി ഗാനരംഗത്തെത്തിയത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ആല്‍ബങ്ങളിലുമായി 500ലധികം പാട്ടുകള്‍ മഞ്ജരി പാടിയിട്ടുണ്ട്. 2005ൽ മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close