Toshmas Kitchen

ആപ്പിൾ ഡേറ്റ്‌സ് പുഡ്ഡിംഗ്

റ്റോഷ്മ ബിജു വർഗീസ്

ഭക്ഷണശേഷം ഒരു പുഡ്ഡിംഗ് കൂടി ഉണ്ടെങ്കിലോ .. എങ്കിൽ പിന്നെ അന്നത്തെ കാര്യം പറയണ്ടല്ലേ ! ആപ്പിളും ഈന്തപ്പഴവും ഉപയോഗിച്ച് പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

ആവശ്യമുള്ള സാധനങ്ങൾ

ബട്ടർ – രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര പൊടിച്ചത് – അര കപ്പ്
മുട്ട – രണ്ടെണ്ണം
മൈദ – മുക്കാൽ കപ്പ്
ബേക്കിങ് പൗഡർ – മുക്കാൽ ടീസ്പൂൺ
സോഡാപ്പൊടി – ഒരു ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കറുവാപ്പട്ട – ഒരു കഷ്ണം
ജാതിക്ക – ഒരെണ്ണം പകുതി
കരയാമ്പൂ – രണ്ടെണ്ണം
ആപ്പിൾ തൊലികളഞ്ഞ് കുരു നീക്കി കഷ്ണങ്ങളാക്കിയത് – രണ്ടെണ്ണം
കുരുവില്ലാതെ ഈന്തപ്പഴം ചെറുതായി അരിഞ്ഞത് – ഒന്നര കപ്പ്
ആപ്രിക്കോട്ട് ചെറുതായി അരിഞ്ഞത് – അര കപ്പ്

തയ്യാറാക്കുന്ന വിധം

കറുവാപ്പട്ട, ജാതിക്ക, കരയാമ്പൂ എന്നിവ ഒന്നിച്ച് പൊടിക്കുക. ഒരു പാത്രത്തിൽ ബട്ടർ അടിച്ച് പതപ്പിക്കുക. ഇതിലേക്ക് പഞ്ചസാര പൊടിച്ചതും മുട്ടയും ചേർത്ത് മയം വരുന്നതുവരെ വീണ്ടും അടിക്കുക. മൈദ, ബേക്കിങ് പൗഡർ, സോഡാപ്പൊടി, ഉപ്പ്, മസാലപൊടിച്ചത് എന്നിവ ഒരുമിച്ചാക്കി മൂന്ന് പ്രാവശ്യം അരിക്കുക. ഇത് ബട്ടർ കൂട്ടിലേക്ക് മാറി മാറി ചേർത്ത് യോജിപ്പിക്കുക. ശേഷം ആപ്പിൾ, ഈന്തപ്പഴം, ആപ്രിക്കോട്ട് ഇവ ചേർത്തിളക്കി പാത്രം അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുക.

കുക്കറിൽ വെള്ളമൊഴിച്ച് തട്ട് ഇട്ട് പാത്രം അതിനുമുകളിൽ വച്ച് കുക്കർ വെയിറ്റ് ഇടാതെ ചൂടു കുറച്ച് 15 മിനിറ്റ് വേവിക്കണം. ശേഷം വെയിറ്റ് ഇട്ട് ചൂടുകുറച്ച് 40 മിനിറ്റ് പാകം ചെയ്യാം. കുക്കർ അടുപ്പിൽ നിന്ന് ഇറക്കി തണുത്തശേഷം തുറന്ന് അലുമിനിയം ഫോയിൽ മാറ്റി പുഡ്ഡിംഗ് മുറിച്ച് കസ്റ്റാഡ് സോസിനൊപ്പം വിളമ്പാം.

കസ്റ്റാഡ് സോസ് തയ്യാറാക്കാൻ

ആവശ്യമുള്ള സാധനങ്ങൾ

പാൽ – മുക്കാൽ കപ്പ്
മുട്ടയുടെ മഞ്ഞക്കരു അടിച്ചത് – രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
വാനില എസൻസ് – കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാൽ തിളപ്പിച്ച് ഇളം ചൂടാകുന്നതുവരെ തണുപ്പിക്കുക. മഞ്ഞക്കരു, പഞ്ചസാര. ഉപ്പ് എന്നിവ ഇതിൽ ചേർത്ത് ഡബിൾ ബോയിലറിന്റെ മുകളിൽ വച്ച് ഇളക്കി ലോഹ തവിയിൽ പറ്റിപിടിക്കുന്ന പരുവം വരെ പാകം ചെയ്യണം. ശേഷം വാനില എസൻസ് ചേർത്തിളക്കി പുഡ്ഡിംഗിനൊപ്പം വിളമ്പാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close