KERALANEWSTop News

’36 വര്‍ഷത്തെ സര്‍വീസിന് വിരാമമിടുമ്പോള്‍ ബാക്കി ജീവിതവും കേരളത്തിലാകണമെന്ന ആഗ്രഹമാണുള്ളത്’; കേരളം എന്നോട് കാണിച്ചിട്ടുള്ള ഇഷ്ടം എങ്ങനെയാണന്ന് എങ്ങനെയാണ് വിവരിക്കാനാവുക; ‘താമസിക്കാൻ ഒരു വീട് വേണം അത് അന്വേഷിക്കുകയാണ്’: കേരളം വിടില്ലെന്ന് വ്യക്തമാക്കി ഋഷിരാജ് സിങ്

തിരുവനന്തപുരം: 36 വര്‍ഷത്തെ സര്‍വീസിന് വിരാമമിടുമ്പോള്‍ ബാക്കി ജീവിതവും കേരളത്തിലാകണമെന്ന ആഗ്രഹമാണുള്ളതെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. കേരളം എന്നോട് കാണിച്ചിട്ടുള്ള ഇഷ്ടം എങ്ങനെയാണന്ന് എങ്ങനെയാണ് വിവരിക്കാനാവുക. സര്‍വീസില്‍ നിന്ന് വിരമിച്ചാലും കേരളത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സ്ഥിരതാമസമാക്കാനുള്ള വീട് അന്വേഷിച്ച് കൊണ്ടിരിക്കുകയാണന്നും 36 വര്‍ഷത്തെ സര്‍വീസിന് ശേഷം ജൂലൈയില്‍ വിരമിക്കാനിരിക്കെയാണ് തുടര്‍ന്നുള്ള തന്റെ ജീവിതവും കേരളത്തിലായിരിക്കുമെന്ന ആഗ്രഹവും മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

കാമുകനോടുള്ള പ്രതികാരം തീര്‍ക്കാന്‍ സമ്മാനമായി നല്‍കിയ ബൈക്ക് കത്തിച്ച് യുവതി

രാജസ്ഥാന്‍ സ്വദേശിയായ 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം കേരളത്തില്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും പല മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മലയാളികളുടെ മനസില്‍ ഇടം നേടിയ ചുരുക്കം ചില ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും മുന്നിലാണ് ഋഷിരാജ് സിങ്.

ബലാൽസംഗക്കേസ് അട്ടിമറിക്കാൻ എം സി ജോസഫൈനും പോലീസും ശ്രമിച്ചു;

പ്രവര്‍ത്തന മികവിനൊപ്പം ജനകീയ വിഷയങ്ങളില്‍ നടത്തിയ ഇടപെടലാണ് അദ്ദേഹത്തെ ജനകീയനാക്കിയത്. വിവാദങ്ങളില്‍പ്പെട്ടപ്പോഴും മലയാള സിനിമയെയും പാട്ടുകളെയും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ജനങ്ങളുടെ ഇടയില്‍ നിറഞ്ഞ് നിന്നു. ഗതാഗത കമ്മീഷറായിരിക്കെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായി. ട്രാഫിക് ഐജി ആയിരിക്കെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ നടത്തിയ നീക്കവും ആന്റി പൈറസി സെല്‍ തലവനായിരിക്കെ നടത്തിയ വ്യാജ സിഡി റെയ്ഡും ഋഷിരാജ് സിങിന്റെ സ്വീകാര്യത ഒന്നിന് ഒന്ന് വര്‍ധിപ്പിക്കുന്നതരത്തിലയിരുന്നു.

ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്ത ഉത്തരേന്ത്യക്കാരായ എജീസ് ഓഫീസ് ഉദ്യോഗസ്ഥരെ അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചു;

മൂന്നാര്‍ ദൗത്യം വിവാദത്തിലായത് രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെട്ടു. കാറില്‍ പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവും 14 സെക്കന്റ് തുറിച്ച് നോക്കിയാല്‍ പെണ്‍കുട്ടിക്ക് പരാതി നല്‍കാമെന്ന വാദവും ഋഷിരാജ് സിങിനെ വാര്‍ത്തകളില്‍ നിറച്ചു. എന്നാലും മലയാളികള്‍ക്കൊപ്പം നിന്ന് പിന്തുണ നേടുന്നതില്‍ എന്നും വിജയിക്കാന്‍ ഋഷിരാജ് സിങ് എന്ന പോലീസുകരായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close