KERALANEWS

39 ലിറ്റർ ജവാനുമായി യുവാവ് പിടിയിൽ

മാവേലിക്കര: കണ്ടിയൂർ എന്ന സ്ഥലത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 39 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയിൽ. കണ്ടിയൂര്‍ കുരുവിക്കാട് വീട്ടില്‍ ശ്രീജിത്ത് (29) ആണ് മാവേലിക്കര പൊലീസിന്റെ പിടിയിലായത്. ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ ഓരോ ലിറ്ററിലുള്ള 39 കുപ്പികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

മദ്യക്കുപ്പിയിലെ ബ്രാന്‍ഡിംഗ് ഉള്‍പ്പടെയുള്ളവയില്‍ സംശയമുള്ളതായും ഇതില്‍ വിശദമായ പരിശോധന നടക്കുമെന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്ക് മദ്യം എത്തിച്ചു നല്‍കിയവരെ സംബന്ധിച്ച സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

പൊലീസിന് ലഭിച്ച പ്രത്യേക രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാത്രി 9.30 ഓടെ ശ്രീജിത്തിന്റെ കണ്ടിയൂരിലുള്ള വീട്ടില്‍ നടത്തിയ പരിശോധന നടത്തിയത്. മാവേലിക്കര ഇന്‍സ്‌പെക്ടര്‍ ജി പ്രൈജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍, എസ് ഐമാരായ പദ്മകുമാര്‍, ആനന്ദകുമാര്‍, ശിവപ്രസാദ്, എ എസ് ഐ രാജഷ് ചന്ദ്രന്‍, സിപിഒമാരായ കെ അല്‍അമീന്‍, സുനില്‍കുമാര്‍ കെ വി എന്നിവര്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close