
ന്യൂഡല്‍ഹി: ഉത്സവകാലം കണക്കിലെടുത്ത് ഇന്ത്യന്‍ റെയില്‍വെ ഇന്ന് മുതല്‍ നവംബര്‍ 30 വരെ 392 ഫെസ്റ്റിവല്‍ പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു.ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ഛാട്ട് പൂജ എന്നിവയുടെ വര്‍ദ്ധിച്ചുവരുന്ന അവധിക്കാല ആവശ്യം നിറവേറ്റുന്നതിനായാണ് കൊല്‍ക്കത്ത, പട്ന, വാരണാസി, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തീവണ്ടി സര്‍വീസ് നടത്തുന്നതെന്ന് ദേശീയ ട്രാന്സ്പോര്ട്ടര് പറഞ്ഞു.
ഉത്സവകാലത്ത് പ്രത്യേക തീവണ്ടികള്‍ 55 കിമീ വേഗതയില്‍ ഓടിക്കുമെന്നും പ്രത്യേക തീവണ്ടികളുടെ നിരക്ക് ഈടാക്കുമെന്നും റെയില്‍വെ ബോര്‍ഡ് അറിയിച്ചു. രാജ്യത്തുടനീളം പതിവായി ഓടുന്ന 600 ലധികം മെയില്‍, എക്സ്പ്രസ് ട്രെയിനുകളെ ഇതിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിലവില്‍ റെയില്‍ 666 മെയില്‍/ എക്സ്പ്രസ് പ്രത്യേക തീവണ്ടികളുടെ സേവനം പുനഃരാരംഭിച്ചു. കൂടാതെ, ചില സബര്‍ബന്‍ തീവണ്ടികളും ഓടുന്നുണ്ട്. ഈ പുതിയ ഉത്സവകാല പ്രത്യേക തീവണ്ടികള്‍ നവംബര്‍ 30 വരെ മാത്രമേ പ്രവര്‍ത്തിക്കൂ.മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ എല്ലാ പാസഞ്ചര്‍ തീവണ്ടി സേവനങ്ങളും റെയില്‍വെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, മെയ് 1 മുതല്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലെത്താന്‍ സഹായിക്കുന്നതിന് ശ്രമിക് പ്രത്യേക തീവണ്ടികള്‍ ഉപയോഗിച്ച് സേവനങ്ങള്‍ പുനഃരാരംഭിച്ചിരുന്നു.