INDIANEWSTrending

40കാരിയെ ക്ഷേത്രത്തില്‍വെച്ച് ബലാത്സംഗം ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ 40കാരിയെ ക്ഷേത്രത്തില്‍വെച്ച് ബലാത്സംഗം ചെയ്തു. നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. വിധവയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസികളായ അരുണ്‍ രാജ് (25), കെ. ആനന്ദ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രി സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ രണ്ട് പേര്‍ ബലംപ്രയോഗിച്ച് ക്ഷേത്രത്തിലേക്ക് വലിച്ച് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു.യുവതിയെ നാഗപ്പട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിക്കുന്നുണ്ടെന്ന് വെളിപാളയം പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close