HEALTHINDIANEWS

ഫിറോസാബാദിൽ നാല്പതിലധികം കുട്ടികൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചുവെന്ന് ബിജെപി എംൽഎ; ആരോപണം തള്ളി ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ്

ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ 40 ൽ അധികം കുട്ടികൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചുവെന്ന് ഫിറോസാബാദിൽ നിന്നുള്ള ബിജെപി എംഎൽഎ മനീഷ് അസിജ ആരോപിച്ചു. തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അസിജയുടെ ആരോപണങ്ങൾ തെറ്റാണെന്നും അത്തരം ഒരു റിപ്പോർട് തനിക് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ് പറഞ്ഞു.

ആഗസ്റ്റ് 22 മുതൽ 23 വരെ ഡെങ്കിപ്പനി ബാധിച്ച് ഫിറോസാബാദിൽ 40 ലധികം കുട്ടികൾ മരിച്ചു. ഈ കുട്ടികളിൽ ഭൂരിഭാഗവും 4നും 15നും ഇടയിൽ പ്രായമുള്ളവരാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് ശുചിത്വ പ്രവർത്തനങ്ങൾക്കായി 50 വാഹനങ്ങൾ നൽകിയിരുന്നു. വാഹനങ്ങൾ ഏപ്രിലിൽ വന്നതാണ്, എന്നാൽ അവ ഒരിടത്തു തന്നെ കിടക്കുകയായിരുന്നു. ഈ ദുരന്തത്തിന് മുനിസിപ്പൽ കോർപ്പറേഷനെയും ആരോഗ്യ വകുപ്പിനെയും കുറ്റപ്പെടുത്തണം എന്നായിരുന്നു കഴിഞ്ഞ ദിവസം എംൽഎ അസിജ മാധ്യമങ്ങളോട് പറഞ്ഞത്.

അസിജയുടെ വാദങ്ങൾ തെറ്റാണെന്നും അദ്ദേഹം ആരോപിക്കുന്ന പോലത്തെ ഒരു റിപ്പോർട്ടും തനിക് ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, മഥുരയിലെ കോ ഗ്രാമത്തിൽ ഒരാൾ കൂടി പനി ബാധിച്ച് മരണമടഞ്ഞു. ഗ്രാമത്തിൽ എട്ടു കുട്ടികളടക്കം ഒമ്പത് മരണങ്ങളാണ്‌ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close