
റാഞ്ചി: സ്വന്തം സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. മാതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ലോഹര്‍ദാഗ മഹിളാ പൊലീസ് സ്റ്റേഷനില്‍ ആണ് മാതാവ് ഇന്നലെ പരാതി നൽകിയത്. ഝാര്‍ഖണ്ഡിലെ ലോഹര്‍ദാഗയില്‍ ആണ് സംഭവം. മുതിർന്ന സഹോദരിയെ പീഡിപ്പിക്കുന്നത് കണ്ട് തടയാനെത്തിയ ഇളയ സഹോദരിയെയും പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടികളെ രക്ഷിക്കാനെത്തിയ മാതാവിനെയും പ്രതി കത്തിക്കാണിച്ച് ഭീഷിണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
മൂന്ന് – നാല് വര്‍ഷങ്ങളായി സഹോദരന്റെ പീഡനം തുടരുകയാണെന്നാണ് ഇളയ സഹോദരി മൊഴി നൽകിയത്. കൂലി പണിക്കാരായ മാതാപിതാക്കള്‍ അധിക സമയവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയം മുതലെടുത്താണ് പ്രതി സഹോദരങ്ങളെ പീഡിപ്പിച്ചിരുന്നതെന്ന് സ്റ്റേഷന് ചുമതല വഹിക്കുന്ന ജോഷ്ഫിന ഹെംബ്രോം മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടികളെ പോലീസ് നിരീക്ഷണത്തില്‍ അയല്പക്കത്തെ വീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. പ്രതിയെ റിമാന്റ് ചെയ്തു.