KERALANEWSSocial MediaTop News

അഞ്ചു ലക്ഷത്തോളം ആളുകൾ ഫോളോ ചെയ്യുന്ന കെഎസ്ഇബിയുടെ ഔദ്യോഗിക പേജ് ഫോളോ ചെയ്യുന്നത് വെറും മുപ്പത്തിയൊന്ന് പേരെ; അതിൽ ഒന്ന് ആർഎസ്എസിന്റെ ഔദ്യോഗിക പേജ്; സംഭവം വിവാദമായതിന് പിന്നാലെ അൺഫോളോ ചെയ്തു

തിരുവനന്തപുരം: കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ് ആർഎസ്എസിന്റെ പേജിനെ ഫോളോ ചെയ്തത് വിവാദത്തിൽ. Rashtriya Swayamsevak Sangh (RSS) എന്ന ഔദ്യോ​ഗിക പേജാണ് കെഎസ്ഇബിയുടെ വെരിഫൈഡ‍് പേജ് ഫോളോ ചെയ്തത്. 5,57,000 പേർ ഫോളോ ചെയ്യുന്ന കെഎസ്ഇബിയുടെ പേജ് ഫോളോ ചെയ്യുന്ന 31 പേരെയാണ് ഫോളോ ചെയ്യുന്നത് ഇതിലാണ് ആർഎസ്എസ് പേജും ഉൾപ്പെട്ടത്. എന്നാൽ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ ആർഎസ്എസ് പേജ് കെഎസ്ഇബി അൺഫോളോ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, കേരള പൊലീസ്, കേരള സ്റ്റേറ്റ് പൊലീസ് ചീഫ്, ഫുഡ് സേഫ്റ്റി കേരള, ആരോ​ഗ്യ കേരളം, തൃശൂർ ജില്ലാ കലക്ടർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ പേജുകളാണ് നിലവിൽ കെഎസ്ഇബി ഫോളോ ചെയ്യുന്നത്. കെഎസ്ഇബി ചെയർമാൻ ബി അശോകും ഇടത് സംഘടനാ നേതാക്കളും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ വിവാദം. വൈദ്യുതി ബോർഡിന്റെ 65ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം 31 ന് തിരുവനന്തപുരത്ത് നടന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തത് സംഘപരിവാർ അനുഭാവിയായ ശ്രീ എം ആയിരുന്നു. ഇതിനെതിരെ സിഐടിയു രം​ഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close