NEWSTop NewsWORLD

ഈ രാശിക്കാർ ഇന്ന് കൂടെയുള്ള ഉപദേശികളെ മാറ്റി നി‍ർത്തുന്നതാണ് നല്ലത്, ഇല്ലെങ്കിൽ…; അറിയാം നിങ്ങളുടെ ഇന്ന്

ഏരീസ് (Arise – മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ:

അധികവരുമാനം ലഭിക്കുന്നതിനുള്ള ഒരു ശ്രോതസ്സോ ഒരു പദ്ധതിയോ നിങ്ങൾക്ക് മുന്നിൽ അധികം വൈകാതെ തെളിഞ്ഞ് വരും. ജോലിയിൽ നിങ്ങൾ സാധാരണ പിന്തുടരുന്ന ചില രീതികളിൽ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്. ഭാവിയിൽ നിങ്ങളുടെ പുരോഗതിക്ക് അത് ഗുണം ചെയ്യും. എല്ലാ ഘട്ടത്തിലും കുടുംബത്തിൽ നിന്നുള്ള ഉറച്ച പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാവും. ഭാഗ്യചിഹ്നം – സെലനൈറ്റ്.

ടോറസ് (Taurus – ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍:

കാര്യങ്ങൾ മാറ്റിവെക്കാനുള്ള പ്രവണത ഒരു കാരണവശാലും പിന്തുടരരുത്. അപ്പപ്പോൾ ചെയ്യേണ്ടത് അപ്പോൾ തന്നെ ചെയ്ത് തീ‍ർക്കുക. പുറത്ത് നിന്നുള്ള ഒരാളിൽ നിന്നുള്ള ഉപദേശം നിങ്ങളുടെ ഇന്നത്തെ ദിവത്തെ തന്നെ രക്ഷിക്കും. സാമ്പത്തികമായി നിങ്ങളെ ആശ്രയിച്ച് ഇത് വരെ കഴിഞ്ഞിരുന്ന ഒരാൾ വിട്ട് പോവാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഓർക്കിഡ്.

ജെമിനി (Gemini – മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ:

നിങ്ങളുടെ ആത്മാ‍ർഥതയ്ക്ക് തുടക്കത്തിൽ വലിയ പരിഗണന ലഭിച്ചെന്ന് വരില്ല. എന്നാൽ ഇനിമുതൽ നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നിശ്ചയമായും ലഭിച്ച് തുടങ്ങും. ബിസിനസ് കാര്യങ്ങളിൽ മെച്ചമുണ്ടാവാനുള്ള സാധ്യതയുണ്ട്. പുറത്ത് നിന്നുള്ളവ‍ർ കടുത്ത നിബന്ധനകൾ വെക്കാനുള്ള സാധ്യതയുണ്ട്. അതിനെ ഉൾക്കൊള്ളാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം – പുസ്‌തകപ്പുഴു.

കാൻസർ (Cancer – കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ:

ചെറിയ പ്രശ്നങ്ങൾ കാരണം നിങ്ങൾക്ക് സമ്മ‍‍ർദ്ദം തോന്നാനുള്ള സാധ്യതയുണ്ട്. എന്നാൽ അവയോരോന്നും അതിജീവിക്കുന്നതിലൂടെ ആത്മവിശ്വാസം വ‍ർധിക്കും. നിങ്ങളുടെ കുട്ടി ഒന്നുരണ്ട് കാര്യങ്ങൾ ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. അവയെ നിരുത്സാഹപ്പെടുത്തുന്നതാണ് നല്ലത്. കുട്ടിയെ അതിൻെറ ദോഷവശങ്ങൾ പറഞ്ഞ് മനസ്സിലാക്കുക. ഭാഗ്യ ചിഹ്നം – സ്ഫടികം.

ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ:

നിങ്ങൾ ജീവിതത്തിൽ അത്ഭുതം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളല്ലെങ്കിലും ചിലപ്പോൾ അത് സംഭവിക്കും. ഇന്ന് വളരെ എളുപ്പത്തിൽ മുന്നോട്ട് പോവുന്ന ഒരു ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ സമയം ചെലവാക്കേണ്ടി വരും. നിങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു പിരമിഡ്.

വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ:

എല്ലാദിവസവും ഒരുപോലെ മുന്നോട്ട് പോവുന്നതിനാൽ നിങ്ങൾക്ക് മടുപ്പ് തോന്നും. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമങ്ങൾ നടത്തും. ഇക്കാര്യത്തിൽ നിങ്ങൾ ഇരുന്ന് ചിന്തിച്ച് കാര്യങ്ങൾ വിശകലനം ചെയ്ത് ഒരു തീരുമാനത്തിലെത്തണം. നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരം ഈ വ‍ർഷം തന്നെ ലഭിക്കും. ഭാഗ്യചിഹ്നം –ഒരു റിബ്ബൺ.

ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ:

ജീവിതത്തിലേക്ക് കടന്നുവന്ന പുതിയ ഒരാളുമായി ചേ‍ർന്ന് നിങ്ങൾ എന്തെങ്കിലും തുടങ്ങാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസിലെ കഴിവുകൾക്ക് അ‍ർഹിക്കുന്ന അംഗീകാരം ലഭിക്കും. രക്ഷിതാക്കളിൽ നിന്ന് പ്രശംസ ലഭിക്കും. നിങ്ങൾ ഒരു സ്നേഹബന്ധത്തിന് തയ്യാറെടുക്കുന്നുവെങ്കിൽ അൽപം കൂടി ക്ഷമയോടെ കാത്തിരിക്കുക. ഏറ്റവും നല്ലയാളെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം – ഒരു നിയോൺ ചിഹ്നം.

സ്‌കോർപിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ:

പെട്ടെന്നുള്ള ചിന്തയിൽ നിങ്ങൾ ഇത് വരെ തീരുമാനിച്ച് വെച്ച ചില കാര്യങ്ങളിൽ നിന്ന് വ്യതിചലിക്കാനുള്ള സാധ്യതയുണ്ട്. സമൂഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവ‍ർത്തിയിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അത് നന്നായി നടക്കും. പുതിയ എന്തെങ്കിലും കാര്യത്തിന് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ടെങ്കിൽ ചെറിയ തടസ്സം നേരിടേണ്ടി വരും. ഭാഗ്യചിഹ്നം: ഒരു പുതിയ പദ്ധതി.

സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ:

ഒരിക്കൽ കൂടി പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾ മാറ്റിവെക്കുകയാണെങ്കിൽ അത് തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കും. നിയമപരമായ കാര്യങ്ങൾ എന്തെങ്കിലും നടക്കുന്നുവെങ്കിൽ അത് വൈകുന്നതിനുള്ള സാധ്യതയുണ്ട്. ഒരാളുമായി പുതിയ എന്തെങ്കിലും പദ്ധതിക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ അതിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. ഭാ​ഗ്യചിഹ്നം – ഒരു ചുവന്ന കല്ല്.

കാപ്രികോൺ (Capricorn – മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ:

നിങ്ങൾക്ക് വേണ്ടതെന്ന് തോന്നുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിൽ രക്ഷിതാക്കൾ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സാധ്യതയുണ്ട്. ആദ്യം അത് ശരിയല്ലെന്ന് തോന്നും. എന്നാൽ അധികം വൈകാതെ ദോഷവശങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്യും. അതിനാൽ ആ പദ്ധതിയുമായി മുന്നോട്ട് പോവാതിരിക്കുക. നിങ്ങൾക്ക് വളരെ അടുപ്പമുള്ള ഒരാൾ പ്രതീക്ഷിച്ച പോലെ പ്രവ‍ർത്തിക്കാൻ സാധ്യതയില്ല. ഭാ​ഗ്യചിഹ്നം – ഒറ്റക്കല്ലുവച്ച പതക്കം.

അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ:

വളരെ അടുപ്പമുള്ള ഒരാളോട് നിങ്ങൾക്കുള്ള സ്നേഹവും പരിഗണനയും കുറഞ്ഞ് വരും. അയാൾ ഉദ്ദേശിക്കുന്ന തരത്തിൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിച്ചെന്ന് വരില്ല. ഇത് കാരണം നേരിയ തെറ്റിദ്ധാരണയുണ്ടാവും. മറ്റേയാൾക്ക് നിങ്ങളോട് നിരാശ തോന്നും. നിങ്ങളെ രക്ഷിക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് മനസ്സിലാക്കുക. അതിനാൽ സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറുക. ഭാഗ്യചിഹ്നം – ഒരു ടെറസ്.

പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ:

നിങ്ങൾ വളരെ പക്വതയോടെ തീരുമാനങ്ങൾ എടുക്കുന്ന ആളാണ്. വളരെ ആത്മാ‍ർഥമായി സത്യസന്ധമായി ചെയ്ത ചില കാര്യങ്ങൾ മറ്റുള്ളർക്ക് മനസ്സിലായെന്ന് വരില്ല. എത്ര പക്വമായ തീരുമാനം ആണെങ്കിലും തെറ്റിദ്ധരിക്കപ്പെടും. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും വളരെ അടുപ്പമുള്ള ഒരാൾ നിരീക്ഷിക്കുന്നുണ്ടാവും. പാളിച്ച പറ്റുന്നുവെങ്കിൽ ഉപദേശങ്ങൾ ലഭിച്ചേക്കും. അത് പരിഗണിച്ച് മുന്നോട്ട് പോവുക. നിങ്ങൾ വളരെ ആജ്ഞാശക്തിയുള്ള ഒരു പൊസിഷനിൽ ഇരിക്കുന്ന ആളാണെങ്കിൽ കൂടെയുള്ള ഉപദേശികളെ മാറ്റി നി‍ർത്തുന്നതാണ് നല്ലത്. ഭാ​ഗ്യചിഹ്നം – ഒരു ചെമ്പ് പാത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close