INDIANEWSTop News

പെട്രോൾ ടാ‍ങ്കർ മറിഞ്ഞു; ബക്കറ്റും പാത്രങ്ങളുമായി ഓടി എത്തി ജനങ്ങൾ; പിന്നെ നടന്നത് പെട്രോൾ ഊറ്റൽ മത്സരം

പട്ന: പെട്രോൾ ടാ‍ങ്കർ മറിഞ്ഞതോടെ മറിഞ്ഞ ടാങ്കറിൽ നിന്ന് പെട്രോൾ ഊറ്റാൻ ജനക്കൂട്ടം. പെട്രോൾ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് ഇതൊരു അപ്രതീ​ക്ഷിത ആശ്വാസമായി. ഇന്നലെ ബീഹാറിലെ മിസാപൂരിനടുത്താണ് സംഭവം നടന്നത്. പെട്രോളുമായി പോയ ടാ‍ങ്കർ ചോളപ്പാടത്തേക്ക് മറിയുകയായിരുന്നു. അപകടമറിഞ്ഞ് നിരവധി നാട്ടുകാർ സംഭവസ്ഥലത്തെത്തി.

പെട്രോളാണ് ലോറിയിലെന്നറിഞ്ഞതോടെ നാട്ടുകാർ പെട്രോൾ ഊറ്റാൻ തുടങ്ങി. ​ബക്കറ്റും മറ്റ് പാത്രങ്ങളുമായെത്തിയ കുട്ടികളടക്കമുള്ള ആളുകൾ ഒരു മണിക്കൂറിലധികം പെട്രോൾ ഊറ്റൽ തുടർന്നു. ഇതൊരു മത്സരമായതോടെ പൊലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിട്ടു. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ഡ്രൈവറും സഹായിയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close