INDIANEWSTop News

കാറുകൾ തമ്മിൽ ഉരസിയതിനെ ചൊല്ലി തർക്കം; വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

നോയിഡ: യു പിയിലെ നോയിഡയിൽ കാർ ഇടിപ്പിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തി. കാറുകൾ തമ്മിൽ ഉരസിയതിനെ ചൊല്ലി രണ്ടു കൂട്ടർക്കിടയിൽ നടന്ന തർക്കത്തിനൊടുവിൽ ആയിരുന്നു കൊലപാതകം. ഇന്നലെ അർധരാത്രി നോയിഡ ബീറ്റ 2 പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ 5 വിദ്യാർത്ഥികൾ താമസ സ്ഥലത്തേയ്ക്ക് കാറിൽ മടങ്ങവേയാണ് അപകടം ഉണ്ടായത്.

വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി ഉരസിയതിനെ ചൊല്ലി തർക്കമുണ്ടായി. ഇതേതുടർന്ന് രണ്ടാമത്തെ കാറിൽ എത്തിയ സംഘം അമിത വേഗത്തിൽ വിദ്യാർഥികൾക്കു മേൽ ഇടിച്ചു കയറുകയായിരുന്നു. ഇരുപത്തിമൂന്നുകാരന്‍ ആയുഷ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന 4 സുഹൃത്തുക്കൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

യുപിയിലെ ഗാൽ ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളായ 5 പേരും ഒരുമിച്ച് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കാർ ഓടിച്ചയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച കാർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close