
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ ആണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവർ ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപിച്ചതാണെന്നാണ് സംശയിക്കപ്പെടുന്നത്. മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ, തറയിൽ പായ വിരിച്ച് കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇരുവരുടെയും ദേഹത്ത് വയർ ചുറ്റിയിട്ടുണ്ട്. സ്വിച്ച് ബോർഡ് ഉൾപ്പെടെയുള്ളവ സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഇവർക്കുണ്ടായിരുന്നില്ല എന്നാണ് വിവരം.
ഹരിദാസൻ മുൻപ് ടെലഫോൺ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു. ഭാഗ്യ ആണ് ഹരിദാസൻ-ശ്യാമള ദമ്പതികളുടെ ഏകമകൾ. ഭാഗ്യയെയും അടുത്തബന്ധുക്കളിൽനിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.