KERALANEWSTop News

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

മാവേലിക്കര: സ്കൂട്ടർ വീടിന്റെ മതിലിൽ ഇടിച്ച്​ രണ്ടുപേർ മരിച്ചു. ചെട്ടിക്കുളങ്ങര ഈരേഴ വടക്ക് കാട്ടിൽ കിഴക്കതിൽ രാജേഷ് (54), രാജേഷിന്റെ കുഞ്ഞമ്മയുടെ മകൻ അമ്പിക്കുട്ടൻ (35) എന്നിവരാണ് മരിച്ചത്. തട്ടാരമ്പലം വലിയ പെരുമ്പുഴ റോഡിൽ ആയിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ഏഴോടെ മറ്റം വടക്ക് ആൽത്തറക്ക് വടക്കായിരുന്നു അപകടം.

ക്ഷേത്ര ദർശനം കഴിഞ്ഞ് ഇരുവരും സ്കൂട്ടറിൽ മാന്നാർ ഭാഗത്തേക്ക് പോകുമ്പോൾ വളവിൽ നിയന്ത്രണംവിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച്​ തകർന്നു. തലക്ക്​ പരുക്കേറ്റ ഇരുവരും അപകട സ്ഥലത്ത്​ തന്നെ മരിച്ചു. മരിച്ചവർ കിണർ നിർമാണ തൊഴിലാളികളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close