ഒറ്റ പടത്തിൽ മൊത്തം പതിനാറ് മൃഗങ്ങളും മനുഷ്യരും; കാഴ്ചയെ പോലും വെല്ലുവിളിക്കുന്ന ചിത്രം ഇതാ

കാഴ്ചയെ വെല്ലുവിളിക്കുന്ന ചിത്രങ്ങൾ ആണ് ദിവസവും സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. ഒന്ന് നോക്കിയാൽ കാണുന്നതല്ല പിന്നെ നോക്കിയാൽ കാണുന്നത്. മൂന്നാമത് ഒന്ന് നോക്കിയാൽ ചിലപ്പോൾ ഇതൊന്നുമല്ലാതെ പലതും നമ്മൾ കണ്ടെന്നു വരും. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്ന് പറയുന്നതും അത് തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ‘ദി പസിൽഡ് ഫോക്സ്’ എന്ന തലക്കെട്ടിൽ ആണ് ചിത്രം പ്രചരിക്കുന്നത്. തീർച്ചയായും നിങ്ങളുടെ ക്ഷമയും ബുദ്ധിയും പരീക്ഷിക്കാൻ തയാറെടുത്തുകൊണ്ടാണ് ഈ ചിത്രത്തിന്റെ വരവ്. തന്ത്രപരമായ മിഥ്യയിൽ 16 മൃഗങ്ങളുടെയും മനുഷ്യരുടെയും മുഖങ്ങൾ മറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് എത്രയെണ്ണം കണ്ടെത്താൻ കഴിയും?
മൂന്ന് പക്ഷികൾ നോക്കിനിൽക്കെ ഒരു കുറുക്കൻ മരത്തിൽ കയറുന്നത് കാണാവുന്ന ഒരു കാടിന്റെ ദൃശ്യമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ കാണിക്കുന്നത്. പക്ഷെ ഇവിടം കൊണ്ട് തീരുന്നില്ല. നിങ്ങളെ തന്നെ ഉറ്റുനോക്കുന്ന മറ്റ് 12 മുഖങ്ങൾ ചിത്രത്തിൽ മറഞ്ഞിരിക്കുന്നു. കണ്ടെത്താൻ അൽപ്പം പാടുപെടുമെങ്കിലും, സാവധാനം നോക്കിയാൽ അവ തെളിഞ്ഞ് വരും.
1872-ൽ യുഎസ് പ്രിന്റ് മേക്കർമാരായ കറിയറും ഐവ്സും ചേർന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ഒരു കുതിരയും ആട്ടിൻകുട്ടിയും പ്രാവുമുണ്ട്. മരത്തിന്റെ ചുവട്ടിൽ ഒരു ആടും കാടിനിടയിൽ പതിയിരിക്കുന്ന ഒരു പന്നിയും ഉണ്ട്.

മരക്കൊമ്പുകളിൽ അഞ്ച് മനുഷ്യ മുഖങ്ങളുണ്ട്. കാടിന്റെ നിലത്ത് വേറെയും ചില മുഖങ്ങളുണ്ട്. നിങ്ങൾക്ക് 16 മുഖങ്ങളും കണ്ടെത്താൻ കഴിഞ്ഞോ? എന്നാൽ ഉത്തരങ്ങൾ ഇവിടെയുണ്ട്.

ചുവന്ന വൃത്തം കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളതാണ് നിങ്ങൾ കണ്ടെത്തേണ്ട മൃഗങ്ങളും മനുഷ്യമുഖങ്ങളും