
ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായിരുന്ന പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. മകന് കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡൽഹി, മുംബൈ, ചെന്നൈ, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ 2010-14 കാലയളവില്‍ വിദേശത്തേക്ക് പണമയച്ചെന്ന പരാതിയില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത പുതിയ കേസിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോള്‍ പരിശോധന നടത്തുന്നത്. 2019ല്‍ ഐഎന്‍എക്സ് മീഡിയ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തിരുന്നു.