
ആലപ്പുഴ: വൈദ്യുതി കണക്ഷന് വിഛേദിച്ചതിന് കെഎസ്ഇബി ഓഫീസില്‍ കയറി ചീത്തവിളിച്ച സിപിഎം പ്രാദേശിക നേതാവിനെ സസ്പെന്റ് ചെയ്തു. സി.പി.എം കായംകുളം എരുവ ലോക്കല്‍ കമ്മിറ്റി അംഗം ഹരികുമാറിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്. എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫിസിലെ ഉദ്യോഗസ്ഥനായ ഷാജിയെ ഓഫീസില്‍ കയറി ചീത്ത വിളിച്ചതിനാണ് നടപടി.
വീട്ടിലെ വൈദ്യുതി കണക്ഷന് വിഛേദിച്ചതിനാണ് ഓഫിസില്‍ കയറി ചീത്ത വിളിച്ചത്. ഇയാള്‍ വൈദ്യുതി ബില്ലില്‍ ഇരുപതിനായിരം രൂപ കുടിശ്ശിക വരുത്തിയിരുന്നു. ഷാജിയുടെ സമുദായം പറഞ്ഞ് ആക്ഷേപിച്ചതായും പരാതിയുണ്ട്. സിപിഎം നേതാവിന്റെ ഭാര്യ കായംകുളം നഗര ഏഴാം വാര്‍ഡ് കൗണ്‍സിലറാണ്. വാര്‍ഡിലെ ഒരാളുടെ വീട്ടിലെ ഫ്യൂസ് ഊരിയതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നാണ് ഹരികുമാര്‍ പറഞ്ഞിരുന്നത്.
കായംകുളത്ത് കെഎസ്ഇബി ഓഫീസില്‍ കയറി ചെന്നാണ് സിപിഎം പ്രദേശിക നേതാവ് ഉദ്യോഗസ്ഥനെ ചീത്തവിളിച്ചത്. എരുവ ലോക്കൽ കമ്മിറ്റി അംഗം ആർ ഹരികുമാറാണ് ഫ്യൂസ് ഊരിയതിനെ ചൊല്ലി എരുവ വെസ്റ്റ് ഇലക്ട്രിസിറ്റി ഓഫീസിലെ ഉദ്യോഗസ്ഥനായ ഷാജിയെ അധിക്ഷേപിച്ചത്. ഷാജിയുടെ സമുദായം പറഞ്ഞ് ആക്ഷേപിച്ചതായും പരാതിയുണ്ട്. സിപിഎം നേതാവിന്റെ ഭാര്യ കായംകുളം നഗര ഏഴാം വാർഡ് കൗൺസിലറാണ്. വാര്‍ഡിലെ ഒരാളുടെ വീട്ടിലെ ഫ്യൂസ് ഊരിയതിനെയാണ് താന്ചോദ്യം ചെയ്തതെന്നാണ് ഹരികുമാര്‍ പറഞ്ഞിരുന്നത്.