NEWSTrendingWORLD

ആഡംബര കൊട്ടാരത്തിൽ താമസം; യാത്ര ചെയ്യാൻ സ്വകാര്യ ജെറ്റ്; ധനികരിൽ ധനികനായ ഒൻപത് വയസുകാരനെ പരിചയപ്പെടാം

ആഡംബര ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ അങ്ങനെ ഒരു ജീവിതം ലഭിച്ചാലോ? അത്തരത്തിൽ വളരെ ചെറുപ്രായത്തിൽ തന്നെ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അത്ര സ്വത്തുക്കളുള്ള കുട്ടിയെ നമുക്ക് പരിചയപ്പെടാം.

വയസ്സ് ഒൻപതേ ആയുള്ളെങ്കിലും മോംഫാ ജൂനിയറിന്റെ പേരിലുള്ളത് കോടികൾ വിലമതിക്കുന്ന പടികൂറ്റൻ ബംഗ്ലാവുകളും നിരവധി സ്‌പോർട്‌സ്‌കാറുകളുമാണ്. നൈജീരിയൻ ഇന്റർനെറ്റ് സെലിബ്രേറ്റിയുടെ മകനാണ് തീരെ ചെറിയ പ്രായത്തിൽ തന്നെ കോടികളുടെ സൗഭാഗ്യത്തിന് നടുവിൽ ജീവിക്കുന്നത്. ലോകത്തിലെ ധനികരിൽ ധനികനായ കുട്ടി എന്നാണ് മോംഫാ ജൂനിയർ അറിയപ്പെടുന്നത് തന്നെ. കോടാനുകോടിയുടെ ആസ്തിയാണ് ഈ കുട്ടിയുടെ പേരിൽ ഉള്ളത്. ഈ കുട്ടിയ്‌ക്ക് വിലകൂടിയ ആഡംബര കാറുകളുടെ ഒരു നിരതന്നെയുണ്ട്.

എല്ലാവരേയും ഞെട്ടിക്കുന്ന ഒരു വിവരം എന്തെന്നാൽ വെറും ആറു വയസ്സ് പ്രായത്തിൽ മോംഫോ ഒരു ആഡംബര കൊട്ടാരം തന്നെ വിലയ്‌ക്കുവാങ്ങി എന്നതാണ്. അതുകൊണ്ടു ത്തന്നെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ മോംഫോ ജൂനിയർ തന്നെയാണ് എന്ന് ആഫ്രിക്കൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. മുഹമ്മദ് അവൽ മുസ്തഫ എന്ന് മുഴുവൻ പേര്. ഈ കുട്ടി ലോകം ചുറ്റി സഞ്ചരികക്കുന്നത് പ്രൈവറ്റ് ജെറ്റിൽ ആണ്. ഇങ്ങനെ കോടീശ്വരനായി തിളങ്ങിനിൽക്കുന്ന ബാലന് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് ഒരു ദശലക്ഷത്തോളം ആണ്.

മോംഫോക്കു എങ്ങനെ ഇത്രയും പണം കിട്ടി എന്നല്ലേ എല്ലാവരും ചിന്തിക്കുന്നത്. അതിനു കാരണം മോംഫോയുടെ അച്ഛൻ തന്നെയാണ്. മോംഫോയുടെ പിതാവായ ഇസ്മയിലിയ മുസ്തഫ ഒരു കോടീശ്വരൻ തന്നെയാണ്. അദ്ദേഹവും തന്റെ ആഡംബര ജീവിതശൈലി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്‌ക്കാൻ ഏറെ താല്പര്യപ്പെടുന്നു. നൈജീരിയയിലെ ലാഗോസ് ഐലൻഡ് ആസ്ഥാനമായ മോംഫ ബ്യൂറോ ഡി ചേഞ്ച് എന്ന കമ്പനിയുടെ ഉടമയാണ് അദ്ദേഹം. മോംഫ സീനിയർ എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. പലപ്പോഴും ഇസ്മയിലിയ മുസ്തഫ അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റ് ചിത്രങ്ങളും കാർ എക്‌സിബിഷനുകളുടെ ചിത്രങ്ങളും ആഡംബര ബംഗ്ലാവുകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്‌ക്കാറുണ്ട്.

ഇസ്മയിലിയ മുസ്തഫയുടെ ജീവിതരീതി ഒക്കെ തന്നെയാണ് ഏകദേശം മകൻ മോംഫക്കും. ദുബായ് നൈജീരിയ ഉൾപ്പെടെ ലോകത്തിന്റെ പല രാജ്യങ്ങളിലും മോം ഫോ യുടെ പിതാവ് ബംഗ്ലാവുകൾ നിർമിച്ചിട്ടുണ്ട്. ഗൂച്ചി വസ്ത്രം ധരിക്കുന്ന സ്വന്തമായി വീടുള്ള ഏറ്റവും പ്രായം കുറഞ്ഞ ഭൂവുടമ എന്ന് മകനെ പുകഴ്‌ത്തി പിതാവ് മുസ്തഫയും ഒരുപാട് വിവരണങ്ങൾ എഴുതിയിട്ടുണ്ട്. എങ്കിലും കള്ളപ്പണം വെളുപ്പിച്ചതിന് മോം ഫോയുടെ പിതാവ് ചോദ്യം ചെയ്യപ്പെട്ടിരുന്നു. കൂടാതെ ഇക്കാരണത്താൽ അദ്ദേഹത്തിന്റെ പല സ്വത്ത് വിവരങ്ങളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close