KERALANEWSTop News

നിലപാട് നാളെ അറിയാം; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനക്ഷേമ സഖ്യം ആർക്കൊപ്പമെന്ന് നാളെ പ്രഖ്യാപിക്കും

കേരള ജനത ഒന്നാകെ കണ്ണും തട്ടിരിക്കുന്നത് തൃക്കാക്കരയിലേക്കാണ്. ജനക്ഷേമസഖ്യം ആർക്കാണ് പിന്തുണ പ്രഖ്യാപിക്കുക എന്നത് നാളെ അറിയാം. നാളെ വൈകിട്ട് മൂന്ന് മണിയ്ക്ക് കിറ്റക്സ് ഗാർമെൻ്റ്സ് ഓഫീസിൽ ചേരുന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കെജ്‌രിവാൾ ട്വൻ്റി – ട്വൻ്റിയുമായി ചേർന്ന് ജനക്ഷേമ സഖ്യം എന്ന പേരിൽ മുന്നണി പ്രഖ്യാപിച്ചത്. കേരളത്തിൽ ‘ആം ആദ്മി’ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കെജ്‌രിവാൾ പറഞ്ഞു. എഎപി അതിവേഗം വളരുകയാണ്. ഡൽഹിയിൽ 3 പ്രാവശ്യം അധികാരത്തിൽ എത്തി. പഞ്ചാബിലും സർക്കാർ രൂപികരിച്ചു. പാർട്ടി സത്യത്തിനൊപ്പമാണെന്നും, എല്ലാം ഈശ്വര കൃപയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ഓരോന്നായി നിരത്തുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി. രാജ്യ തലസ്ഥാനത്ത് ഒരു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ അഴിമതി തുടച്ച് നീക്കി. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി. പഞ്ചാബിൽ ജനം ആം ആദ്മിയെ തെരഞ്ഞെടുത്തു. രണ്ട് സംസ്ഥാനങ്ങളിലും സാധാരണക്കാരൻ വലിയ നേതാക്കളെ പരാജയപ്പെടുത്തി. കേരളത്തിലും മാറ്റം വരേണ്ടതുടെന്നും കെജ്‌രിവാൾ.

ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി, സർക്കാർ സ്കൂൾ മികവുറ്റതാക്കി. ഇവയെല്ലാം കേരളത്തിനും ലഭിക്കും. ജനങ്ങളുടെ അനുഗ്രഹം ഇക്കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് ലഭിച്ചു. ഇതല്ലാതെ മറ്റൊന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുമാനത്തിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച് കിറ്റെക്സ്

വരുമാനത്തിൽ സർവകാല റെക്കോർഡ് സൃഷ്ടിച്ച് ലോകത്തെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിർമാതാക്കളായ കിറ്റെക്സ് ഗാര്മെന്റ്സ് . 2021-22 സാമ്പത്തിക വർഷത്തിലെ കണക്കുകൾ കമ്പനി പുറത്ത് വിട്ടു. മുൻ സാമ്പത്തിക വർഷത്തിലെ വിറ്റുവരവിനെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വർഷത്തിലെ വരുമാനം 75 % ഉയർന്ന് 818 കോടി രൂപ ആയതായി മാനേജിംഗ്‌ ഡയറക്റ്റർ സാബു ജേക്കബ് പറഞ്ഞു.

നികുതിക്കും, പലിശക്കും മുൻപുള്ള വരുമാനം 81 % വര്‍ധിച്ചാണ് 200 കോടി രൂപയായത്. 2022 മാർച്ചിലെ അറ്റ വിൽപ്പന 253.55 കോടി രൂപയിൽ നിന്ന് 126.97% ഉയർന്ന് 2021 മാർച്ചിൽ 111.71 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 128.28 കോടി രൂപയായി ഉയർന്നെന്ന് സാബു ജേക്കബ് വ്യക്തമാക്കി കമ്പനിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ തെലങ്കാനയിൽ പുര്‌ഗോമച്ചു വരികയാണെന്ന് അദ്ദേഹം അറിയിച്ചു.

ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമെന്ന് സാബു എം ജേക്കബ്

കൊച്ചി: ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും, നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ലോകത്തിലാദ്യമായി സംഭവിക്കുന്ന കാര്യമാണിത്. വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴി വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഈ വിമര്‍ശനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നിലപാടിനോടു ചേര്‍ത്തു വായിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ ഇതുവരെ ഭരിച്ച ഒരു സർക്കാരും മെച്ചപ്പെട്ടതല്ല’

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ട്വന്റി-ട്വന്റിയുടെ നിലപാട് നാളെ വ്യക്താക്കുമെന്ന് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും ഒരു മുന്നണിക്കും ഉറപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമകാലിക വിഷയങ്ങളിൽ ജനം പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയമായ തിരുത്തലുകൾക്ക് വേണ്ടിയാകണം ജനങ്ങൾ വോട്ടു ചെയ്യേണ്ടത്. ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും. എല്ലാവരും ബന്ധപ്പെടുന്നുണ്ട്. യു.ഡി.എഫും എൽ.ഡി എഫും തമ്മിൽ ഭേദമില്ല – കേരളത്തിൽ ഇതുവരെ ഭരിച്ച ഒരു സർക്കാരും മെച്ചപ്പെട്ടതല്ല. ബി.ജെ.പി ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ സഹായിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായിച്ചുവെന്ന സുരേന്ദ്രന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കരയിൽ കനത്ത പോരാട്ടം; സുധാകരന്റെ വിവാദ പരാമർശം ആയുധമാക്കി ഇടത് മുന്നണി; ശശി തരൂർ അടക്കമുള്ള നേതാക്കളെ കളത്തിലിറക്കി യുഡിഎഫ്

തൃക്കാക്കര: തൃക്കാക്കരയിൽ വാശിയേറിയ പ്രചാരണവുമായി മുന്നണികൾ. കെ സുധാകരന്റെ വിവാദ പരാമർശം ആയുധമാക്കി ഇടത് മുന്നണി ഉയർത്തുമ്പോൾ കെ റെയിൽ, വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് തിരിച്ചടിക്കുന്നത്. കെ റെയിൽ സമര സമിതി ഇന്ന് എറണാകുളം കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും, സംവാദവും നടത്തും. സ്ഥാനാർഥികളുടെ വാഹന പ്രചാരണവും തുടരുകയാണ്. മൂന്ന് മുന്നണികളുടെയും മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

തൃക്കാക്കരയിലെ യുവ വോട്ടർമാരുടെ മനസ്സിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ശശി തരൂർ അടക്കമുള്ള നേതാക്കളെ കോൺഗ്രസ് ഇറക്കുമ്പോൾ, പ്രൊഫഷണലായ സ്ഥാനാർഥി തന്നെയാണ് ഇടതുമുന്നണിയുടെ ആയുധം.

അറുപത്തയ്യായിരത്തിലേറെ യുവ വോട്ടർമാരുണ്ട് തൃക്കാക്കരയിൽ. ശശി തരൂരിനെ പോലെ യുവാക്കളെ സ്വാധീനിക്കാനാകുന്ന നേതാക്കളെയാണ് വോട്ടുറപ്പിക്കാൻ യുഡിഎഫ് ആശ്രയിക്കുന്നത്. പോരാത്തതിന് യൂത്ത് ബ്രിഗേഡും. ടെക്കികൾക്കിടയിൽ പ്രവർത്തിക്കാൻ പ്രത്യേക സംഘത്തേയും കോൺഗ്രസ് ഇറക്കിയിട്ടുണ്ട്.

യുവാക്കളെയും ടെക്കികളേയും പിടിക്കാൻ സ്ഥാനാർഥിയെയാണ് ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നത്. ചെറിയ ഗ്രൂപ്പുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ജോ ജോസഫ്.

യുവാക്കളുടെ വോട്ടു കിട്ടിയാൽ മണ്ഡലം ഉറപ്പിക്കാമെന്ന് മുന്നണികൾ കരുതുന്നു. ഇതിനായി വ്യത്യസ്തമായ തന്ത്രങ്ങളാണ് അണിയറയിൽ നേതാക്കൾ ഒരുക്കുന്നത്.

തൃക്കാക്കരയിൽ മന്ത്രിപ്പടയുടെ വോട്ട് പിടുത്തം പ്രതിരോധിക്കാൻ മറുതന്ത്രവുമായി യുഡിഎഫ്. മുതിർന്ന നേതാവായ ഉമ്മൻചാണ്ടി അടക്കമുള്ളവരെ ഫ്ലാറ്റുകളിലേക്ക് എത്തിക്കുകയാണ് യുഡിഎഫ്.

ആലിൻചുവട്ടിലെ പാഞ്ജോസിലേക്ക് ഉമ്മൻചാണ്ടി എത്തിയത് വൈകീട്ട് 7 മണിയോടെ. ഉമാതോമസിന് വോട്ട് അഭ്യർത്ഥിക്കാൻ ഉമ്മൻചാണ്ടി എത്തിയതോടെ ചുറ്റിനും ആൾക്കൂട്ടമായി. പിന്നെ ഫ്ലാറ്റിൽ എല്ലാവരെയും കൂട്ടിയിരുത്തി. പരാതിയായി. നിർദേശങ്ങളായി.

എല്ലാം കേട്ട് മറുപടി പറഞ്ഞ് അടുത്ത ഫ്ലാറ്റിലേക്ക്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫ്ലാറ്റുകൾ ഉള്ള മണ്ഡലം കൂടിയാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ ഫ്ലാറ്റുകളിലെത്തി വോട്ടുറപ്പിക്കാതെ ജയിക്കാനാകില്ല.ശശി തരൂർ അടക്കമുള്ള മുതിർന്ന നേതാക്കളും പ്രചാരണത്തിന് നേതൃത്വം നൽകുന്നു.

ഇടതുമുന്നണി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള വോട്ട് പിടുത്തം നേരത്തെ തുടങ്ങിയതാണ്.ചിട്ടയോടെ തുടങ്ങിയ പ്രചാരണത്തിൽ മന്ത്രിമാർ കൃത്യതയോടെ എല്ലായിടത്തുമെത്തുന്നു.പകൽ ജോലിക്ക് പോകുന്നവർ കൂടുതലായതിനാൽ വൈകീട്ടാണ് ഫ്ലാറ്റുകളിലെത്തിയുള്ള നേതാക്കളുടെ മാരത്തോൺ പ്രചാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close