KERALANEWSTop News

ജോലിയിൽ പുതിയ അവസരങ്ങൾ വരും; പ്രിയപ്പെട്ട ഒരാളെക്കുറിച്ചുള്ള വാർത്തകൾ നിങ്ങളെ തേടിയെത്തും; അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസഫലം

ഏരീസ് (Arise – മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ:

നിങ്ങൾ പ്രായോഗികമായി ചിന്തിക്കുന്ന വ്യക്തി ആണെങ്കിൽ കൂടി ഇന്നത്തെ ദിവസം ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ജ്ഞാനിയായ ഒരു വ്യക്തിയുടെ ഉപദേശം സ്വീകരിക്കും. ഭാഗ്യ ചിഹ്നം – ഒരു തത്ത

ടോറസ് (Taurus – ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍:

അനുനയിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് ഇന്ന് നിങ്ങളെ വ്യത്യസ്തരാക്കും. നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കാൻ കഴിയും. നിങ്ങൾ നേരത്തെ പരിഗണന നൽകിയിരുന്ന ചിലത് ഉപേക്ഷിക്കുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം – ഒരു കാർഡ്ബോർഡ് പെട്ടി.

ജെമിനി (Gemini – മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ:

നിങ്ങളുടെ മാതാപിതാക്കളിൽ ഒരാളുടെ ജീവിതം നിങ്ങളെ സ്വാധീനിച്ചിരിക്കാം. നിങ്ങളുടെ ചില തീരുമാനങ്ങളും അതേ പാതയിലായേക്കാം. ഒരു പുതിയ അവസരം കാത്തിരിക്കുന്നുണ്ടാകും. ഭാഗ്യ ചിഹ്നം – ഒരു ടിന്റഡ് ഗ്ലാസ്

കാൻസർ (Cancer – കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ:

ഇത് താരതമ്യേന സുഖകരമായ ഒരു ദിവസമാണ്. നിങ്ങളോട് അടുപ്പമുള്ള ആരെങ്കിലും ഗൗരവമായി ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞേക്കാം. ഭാഗ്യചിഹ്നം – ഡ്രൈ ഫ്ലവർ

ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ:

ജോലിയിൽ ചില പുതിയ അവസരങ്ങൾ തേടി വരും. വീട്ടിലെ അവസ്ഥയെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നവർക്ക് പരിഹാരം കണ്ടെത്താനാകും. സ്വയം അച്ചടക്കം പാലിക്കുന്നതിനായി ചില പുതിയ നിയമങ്ങൾ പാലിക്കേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം – ഒരു പിഗ്ഗി ബാങ്ക്

വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ:

ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ഒരു ജോലി പൂർത്തീകരിക്കാൻ ഇടയുണ്ട്. നിങ്ങൾ സ്വന്തം ബിസിനസ്സ് ചെയ്യുന്നവരാണെങ്കിൽ പെട്ടെന്ന് പുതിയ ഉപഭോക്താക്കളെ ലഭിച്ചേക്കാം. സൂക്ഷ്മമായി അവലോകനം നടത്തിയ ശേഷം കരാറുകളിൽ ഒപ്പിടുക. ഭാഗ്യ ചിഹ്നം – അരോമ മെഴുകുതിരികൾ

ലിബ്ര (Libra – തുലാം രാശി) സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ:

നല്ല മനസ്സുള്ള ഒരാൾ നിങ്ങൾക്കൊപ്പം ചേരാൻ സമീപിച്ചേക്കാം. ആ ബന്ധം പരിഗണിക്കാവുന്നതാണ്. നിങ്ങൾ ഇന്ന് ജീവിതത്തിൽ നിങ്ങളെ സ്വാധീനിക്കാൻ സാധ്യതയുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടിയേക്കാം. അയാൾ പ്രശസ്തനായിരിക്കാം. നിക്ഷേപം നടത്തുന്നതിന് മുമ്പ് അപകടസാധ്യതകൾ തിരിച്ചറിയുക. ഭാഗ്യചിഹ്നം – ഒരു മൺകുടം

സ്‌കോർപിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ:

നിങ്ങൾ നിസ്സാരമായി കരുതിയവരിലേക്ക് എത്തിച്ചേരാനുള്ള നല്ല ദിവസമാണ്. പ്രിയപ്പെട്ട ഒരാളെക്കുറിച്ചുള്ള ചില വാർത്തകൾ നിങ്ങളെ തേടിയെത്തും. നഷ്‌ടമായ ഒരു അവസരം വളരെ വിലപ്പെട്ടതാണെന്ന് മനസ്സിലാക്കാനാകും. ഭാഗ്യചിഹ്നം – ഒരു അഗ്നിജ്വാല

സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ:

ഒരു പുതിയ റോൾ നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. നിങ്ങളുടെ ചിന്തകൾ കൂടുതൽ ഉചിതമായ കാര്യങ്ങൾക്കായി മാറ്റിവയ്ക്കുക. നിങ്ങൾക്ക് വന്നേക്കാവുന്ന ചില ജോലികളോ ഉത്തരവാദിത്തങ്ങളോ ഒഴിവാക്കാനിടയുണ്ട്. ഭാഗ്യചിഹ്നം – ഒരു നക്ഷത്രസമൂഹം

കാപ്രികോൺ (Capricorn – മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ:

ജോലിസ്ഥലത്തെ ചില അസ്വാരസ്യങ്ങൾ പരിഹരിക്കുക എന്നതായിരിക്കാം നിങ്ങളുടെ പ്രധാനലക്ഷ്യം. നിങ്ങൾ ആരെയെങ്കിലും നിസ്സാരമായി കാണുന്നുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള സമയം കൂടിയാണിത്. നിങ്ങളുടെ ചില പഴയ ആരാധകരെ വീണ്ടും കണ്ടുമുട്ടിയേക്കാം. ഭാഗ്യചിഹ്നം – ഒരു വളർത്തുമൃഗം

അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ:

നിങ്ങൾ പഴയ ചില കോൺടാക്റ്റുകളുമായും വീണ്ടും ബന്ധം പുതുക്കുന്നത് അവസാനിപ്പിച്ചേക്കാം. ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം – സൂര്യകാന്തി

പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ:

ആരോടെങ്കിലും അസൂയയും വിദ്വേഷവും ചെറിയ തോതിലെങ്കിലും തോന്നിയേക്കാം. അത് ഉടനടി കൈകാര്യം ചെയ്യണം. അധികം വൈകാതെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ബാങ്ക് വായ്പയ്ക്ക് അംഗീകാരം ലഭിച്ചേക്കും. ഭാഗ്യ ചിഹ്നം – ഒരു ക്ലോസറ്റ്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close