KERALANEWSTop News

പുതിയ പ്രണയ ബന്ധങ്ങൾ നാമ്പെടുക്കാൻ ഇടയുണ്ട്; ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക; അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസഫലം

മേടം (അശ്വതി, ഭരണി, കാർത്തിക 1/4 )

പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. എല്ലാ കാര്യങ്ങളിലും ഉത്സാഹം തോന്നും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

ഇടവം (കാർത്തിക 3/4 , രോഹിണി, മകയിരം 1/2 )

വിചാരിക്കാത്ത പല ചെലവുകളും വന്നു ചേരുന്ന ഒരു ദിവസമാണിന്ന്. ചെറു യാത്രകൾക്കും സാധ്യതയുണ്ട്. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )

അനുകൂലമായ പല മാറ്റങ്ങളും തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാം. പണച്ചിലവ് വർദ്ധിക്കും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്.

കർക്കിടകം (പുണർതം 1/4, പൂയം , ആയില്യം )

മുമ്പ് ചെയ്ത ജോലിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കിട്ടും. പുതിയ പ്രണയ ബന്ധങ്ങൾ നാമ്പെടുക്കാൻ ഇടയുണ്ട്. പഠിച്ച പണി ചെയ്ത് പണം ഉണ്ടാക്കും.

ചിങ്ങം (മകം, പൂരം , ഉത്രം 1/4 )

മറ്റുള്ളവരുടെ ശ്രദ്ധനേടാനാകും. കർമരംഗത്ത് അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ ഗുണകരമായി തീരും. കുടുംബാംഗങ്ങൾ ഒത്തുചേരാനുള്ള അവസരം വന്നു ചേരും.

കന്നി (ഉത്രം 3/4 , അത്തം , ചിത്തിര 1/2 )

സാമ്പത്തിക നില മെച്ചപ്പെടും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്. ഉപരിപഠനത്തിന് അവസരം ലഭിക്കും.

തുലാം (ചിത്തിര 1/2 , ചോതി , വിശാഖം 3/4 )

ഗുണകരമായ ഒരു ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻ സാധിക്കും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4 , അനിഴം , തൃക്കേട്ട )

ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീർക്കാൻ കഴിയും. പുതിയ സൗഹൃദങ്ങൾ ഗുണകരമായി വരും.

ധനു (മൂലം , പൂരാടം , ഉത്രാടം 1/4 )

ചിലവുകൾ വർദ്ധിക്കും. യാത്രകൾ ഗുണകരമായി തീരും. മനക്ലേശം ഉണ്ടാകാനും ഇടയുണ്ട്.

മകരം (ഉത്രാടം 3/4 , തിരുവോണം , അവിട്ടം 1/2 )

ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 )

അടുത്ത സുഹൃത്തിനോട് വിരോധത്തിലാകാനിടയുണ്ട്. പ്രവർത്തന രംഗത്ത് അഭിവൃദ്ധിയുണ്ടാകും. വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം. പല കാര്യങ്ങൾക്കും തടസ്സവും താമസവും നേരിടും.

മീനം (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )

വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. ശത്രുക്കളുടെ ശല്യം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close