KERALANEWSTop News

കൊയിലാണ്ടി ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്.

പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോയ കാറും കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നിജീഷിനെയും ശരത്തിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ ലോറി ഡ്രൈവർ സിദ്ദീഖ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആലപ്പുഴയിൽ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു

ചേര്‍ത്തല: മാനസികവെല്ലുവിളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ കുഞ്ഞിനെ പ്‌ളാസ്റ്റിക് കൂടിലാക്കി പൊഴിച്ചാലിലെറിഞ്ഞു. ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനു കാര്യമായ പരിക്കില്ല. ഏഴാംമാസം പ്രസവം നടന്നതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍നിന്നു വീട്ടിലെത്തിയത്. മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ അര്‍ത്തുങ്കല്‍ പോലീസിനോടു പറഞ്ഞത്.

യുവതി വീടിനുസമീപത്തെ തോട്ടിലേക്ക് കൂടെറിയുന്നത് ഭര്‍തൃസഹോദരനാണു കണ്ടത്. അമ്മയെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കാന്‍ നിര്‍ദേശം നല്‍കിയതായി അര്‍ത്തുങ്കല്‍ ഇന്‍സ്‌പെക്ടര്‍ പി.ജി. മധു പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close