
മലയാള സിനിമയിലെ ‘കോയിക്കോട്…’ ഗാനത്തിന്റെ ശബ്ദമായി ശ്രദ്ധനേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഇപ്പോൾ അഭയ മോഡലിംഗ് രംഗത്തും സജീവമാണ്. തന്റെ ഒരു ബ്രാൻഡ് ഉടനെ പുറത്തിറക്കുന്ന തിരക്കിലും കൂടിയാണ് ഈ യുവ താരം. ‘ലളിതം സുന്ദരം’ എന്ന സിനിമയിൽ അഭയ അതിഥിവേഷം ചെയ്തിരുന്നു. അടുത്തിടെയാണ് അഭയ പിറന്നാൾ ആഘോഷിച്ചത്
കുറച്ചു ദിവസങ്ങളായി അഭയ തന്റെ ജന്മദിന പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ പങ്കിടുന്നുണ്ട്. ഇക്കുറി തന്റെ ജന്മനക്ഷത്രം വരുന്ന ദിവസമാണ് അഭയ പിറന്നാൾ കൊണ്ടാടിയത്. അമ്മയ്ക്കൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സൈബർ ആങ്ങളമാർ ഇവിടെയും എത്തി എന്നുള്ളതാണ്. അഭയയുടെ പോസ്റ്റിനു താഴെ വന്നു ‘ഗോപിയേട്ടൻ വന്നോ’ എന്ന ചോദ്യത്തിന് അഭയ തന്റേതായ നിലയിൽ ചുട്ട മറുപടി കൊടുത്ത് വായടപ്പിച്ചിട്ടുണ്ട്.
അഭയ വർഷങ്ങളായി സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജീവിതത്തിൽ മറ്റൊരു വഴിത്തിരിവ് എന്ന നിലയിൽ ഗോപി ഗായിക അമൃത സുരേഷിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചെന്നോണം, ഇവർ വേർപിരിഞ്ഞോ എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. എന്നാൽ ഏതു ചോദ്യവും അഭയക്ക് കൈകാര്യം ചെയ്യാൻ തന്റേതായ വാസനയുണ്ട്. അതുകൊണ്ടു ഇവിടെ വന്ന ‘ആങ്ങള’ക്കും അഭയ ആവശ്യത്തിനുള്ള മറുപടി നൽകിയേ വിട്ടുള്ളൂ.

‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല’ എന്നാണ് അഭയ പോസ്റ്റ് ചെയ്ത ഉത്തരം. അഭയയും ഗോപിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം ഗോപി പോസ്റ്റ് ചെയ്ത ഈ ചിത്രം ഏറെ ചർച്ചകൾക്ക് തിരികൊളുത്തിക്കഴിഞ്ഞു.