celebrityNEWSSPORTSTop NewsWORLD

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽപ്പെട്ടു

മയ്യോര്‍ക്ക: ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ അപകടത്തിൽപ്പെട്ടു. 14 കോടി രൂപയോളം വിലവരുന്ന റൊണാള്‍ഡോയുടെ ബുഗാട്ടി വെയ്‌റോണ്‍ എന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സ്‌പെയിനിലെ മയ്യോര്‍ക്കയില്‍വെച്ചാണ് അപകടമുണ്ടായത്. എല്‍ പീരിയോഡിക്കോ എന്ന സ്പാനിഷ് മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍ക്കും പരിക്കുകളില്ല. റൊണാള്‍ഡോ വണ്ടിയിലില്ലായിരുന്നു. അവധിക്കാലം ആഘോഷിക്കാനായി സ്‌പെയിനിലെത്തിയ റൊണാള്‍ഡോ പോര്‍ച്ചുഗലില്‍ നിന്ന് കാര്‍ മയ്യോര്‍ക്കയിലേക്ക് എത്തിക്കുകയായിരുന്നു. അതിവേഗത്തില്‍ വന്ന റൊണാള്‍ഡോയുടെ കാര്‍ ഒരു വീടിന്റെ ഗെയ്റ്റ് ഇടിച്ചുതെറിപ്പിച്ചു. കാറിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അവധിക്കാലം ആഘോഷിക്കുന്നതിനായാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിൽ നിന്ന് സ്പെയിനിൽ എത്തിയത്. തൻ്റെ കാർ പോർച്ചുഗലിൽ നിന്ന് താരം മയ്യോർക്കയിൽ എത്തിക്കുകയായിരുന്നു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ റൊണാള്‍ഡോ അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്‌പെയിനിലെത്തിയത്. 37 കാരനായ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന് വേണ്ടി ആകെ 24 ഗോളുകളാണ് നേടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close