KERALANEWSTop News

യുഡിഎഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തും; കൽപ്പറ്റയിൽ ശക്തമായ പ്രകടനത്തിന് ഒരുങ്ങി സിപിഐഎം

കല്‍പ്പറ്റ: യുഡിഎഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് എല്‍ഡിഎഫ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു. യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കലാപം അഴിച്ചുവിടാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം ഞായറാഴ്ച കല്‍പ്പറ്റയില്‍ വൈകീട്ട് മൂന്ന് മണിക്ക് സിപിഐഎം പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതിന് കല്‍പ്പറ്റ ടൗണില്‍ തന്നെ മറുപടി പറയാനെന്നവണ്ണമാണ് സിപിഐഎം പ്രകടനം. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ നിരവധി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോട്ടയത്ത് തെരുവുയുദ്ധം; ലാത്തിച്ചാർജ്, കണ്ണീർവാതകം

കോട്ടയം: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ സിപിഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ കലക്ടറേറ്റിലേക്കു തുടർച്ചായി കല്ലും വടിയും എറിഞ്ഞു. കോട്ടയം നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.

ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. കല്ലേറിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനും കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. കണ്ണീർവാതക പ്രയോഗത്തിൽ തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.

കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ഉൾപ്പെടെ പരുക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നു കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close