
തൃശൂർ: തൃശൂര്‍ കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാർ യാത്രികനായ ഞാങ്ങാട്ടിരി തെക്കേതില്‍ മുഹമ്മദ് ഷാഫിയാണ്(26) മരിച്ചത്. കൊരട്ടിക്കര പള്ളിയ്ക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം. കാര്‍ ഓടിച്ചിരുന്നത് ഷാഫിയാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തുടർന്ന് വാഹനം വെട്ടിപൊളിച്ചാണ് ഷാഫിയെ പുറത്തെടുത്തത്.
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; 2993 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് 2993 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
18.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 12 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 27,218 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 17,073 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 പേര് കൂടി രോഗബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.