KERALANEWSTop News

തൃശൂരിൽ സെപ്റ്റിക് ടാങ്ക് ശുചിയാക്കാൻ ഇറങ്ങിയ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തൃശ്ശൂർ: തൃശൂരിൽ സെപ്റ്റിക് ടാങ്ക് ശുചിയാക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മരിച്ചു. പശ്‌ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിയിൽ നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ് റാവുൽ ആലം എന്നിവരാണ് മരിച്ചത്. തൃശ്ശൂരിലെ തിരൂരിലാണ് സെപ്റ്റിക് ടാങ്ക് ശുചിയാക്കാൻ ഇറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അപകടത്തിൽപ്പെട്ട് മരിച്ചത്. ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഷ്ടപ്പെട്ട പണം എടുക്കാനായി ഇറങ്ങിയ തൊഴികളികൾ ആണ് അപകടത്തിൽപെട്ടത്.

തൃശൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ യാത്രികന് ദാരുണാന്ത്യം

തൃശൂർ: കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) മരിച്ചു. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപമായിരുന്നു അപകടം.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായി തകർന്നു. കാർ വെട്ടിപ്പൊളിച്ചാണു ആളെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close