KERALANEWSTop News

ഒരു പുതിയ വെല്ലുവിളിക്ക് തയ്യാറായിരിക്കുക; പഴയ സുഹൃത്തുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ട്; അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസഫലം

ഏരീസ് (Arise – മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍:

നിങ്ങള്‍ അടുത്തിടെ പഠിച്ചെടുത്ത ഒരു കഴിവ് ഇപ്പോള്‍ ഉപയോഗപ്രദമായേക്കും. അധിക ജോലിഭാരം കാരണം നിങ്ങള്‍ക്ക് കുറച്ച് അധികം പ്രയത്നിക്കേണ്ടി വന്നേക്കാം. ഒരു പുതിയ വെല്ലുവിളിക്ക് തയ്യാറായിരിക്കുക. ഭാഗ്യചിഹ്നം: തൂവല്‍.

ടോറസ് (Taurus – ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍:

നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഒരു പുതിയ ഉത്തരവാദിത്തം നിങ്ങള്‍ക്ക് അധികഭാരമായി തോന്നിയേക്കാം. ഒരു പഴയ സുഹൃത്തുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ട്. അത് ചികിത്സാപരമായ എന്തെങ്കിലും കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. ആലോചിക്കാതെയുള്ള ഒരു യാത്രാ പ്ലാന്‍ അത്ര നല്ല ആശയമായിരിക്കില്ല. ഭാഗ്യചിഹ്നം: ഒരു പക്ഷി.

ജെമിനി (Gemini – മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍:

നിങ്ങള്‍ക്ക് അനുകൂലമായ ദിവസം. പുതിയ ആശയങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നേട്ടം ഉണ്ടാക്കിയേക്കാം. ഭാഗ്യചിഹ്നം: ചിലന്തി

കാന്‍സര്‍ (Cancer – കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:

സത്യത്തെ മനസ്സിലാക്കി ജീവിക്കാനുള്ള സമയം. അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ക്ക് മടി തോന്നിയേക്കാം. സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും മറ്റൊരാള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം: രണ്ട് കുരുവികള്‍

ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍:

നിങ്ങളുടെ പാതയിലൂടെ കടന്നുപോയ കാര്യങ്ങളൊന്നും യാദൃശ്ചികമായി ഉണ്ടായതല്ല. അത് നിങ്ങള്‍ക്കായി തന്നെ സംഭവിച്ചതാണ്. ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം. എന്നാല്‍ എല്ലാം വളരെ പെട്ടെന്ന് തന്നെ സാധാരണ രീതിയിലാകും. പോസ്റ്റീവ് ലക്ഷണങ്ങള്‍ കാണുന്നു. ഭാഗ്യചിഹ്നം: ഒരു സെറാമിക് ഗ്ലാസ്

വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:

നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയില്‍ നിങ്ങള്‍ ആയിരിക്കണമെന്നില്ല, കുറച്ച് സമയം കൂടി ഇതിനായി കാത്തിരിക്കേണ്ടി വരും. ഭാഗ്യചിഹ്നം: നീല മണ്‍പാത്രങ്ങള്‍

ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍:

ജോലിസ്ഥലത്ത് പുതിയ ചില ആളുകളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഒരു കാര്യത്തെകുറിച്ച് തീരുമാനം പറയുന്നതിന് മുമ്പ് അത് എന്തെന്ന് മനസ്സിലാക്കാന്‍ സ്വയം സമയം നല്‍കുക. നിങ്ങള്‍ വീട്ടില്‍ ചിലവഴിക്കുന്ന കുറച്ച് സമയത്ത് പോലും നിങ്ങള്‍ക്ക് അല്‍പ്പം ദേഷ്യം തോന്നിയേക്കാം. ഭാഗ്യചിഹ്നം: പരുന്ത്

സ്‌കോര്‍പിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:

ഈ ദിവസങ്ങള്‍ കഠിനാധ്വാനത്തിന്റെ നാളുകളാണ്. ചില പഴയ നിക്ഷേപങ്ങള്‍ ഇപ്പോള്‍ മാറ്റം കാണിച്ചേക്കാം. ഭാഗ്യചിഹ്നം: അണ്ണാന്‍

സാജിറ്റൈറിയസ് (Sagittarius – ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:

നിങ്ങളുടെ കുട്ടികള്‍ നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ സമയം ആവശ്യപ്പെട്ടേക്കാം. കുടുംബത്തിലെ പ്രായമായവര്‍ അവരുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പരാതിപ്പെട്ടേക്കാം. ഭാഗ്യചിഹ്നം: പൂന്തോട്ടം.

കാപ്രികോണ്‍ (Capricorn – മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍:

ഇപ്പോള്‍ തീരുമാനിച്ച കാര്യങ്ങള്‍ മൂന്നോട്ട് കൊണ്ടുപോകണം. സമയം നിര്‍ണായകമാണ്. കാലതാമസം ഉണ്ടാകരുത്. ഉച്ചയ്ക്ക് ശേഷം ചില സന്ദര്‍ശകരെ പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം: തത്ത

അക്വാറിയസ് (Aquarius – കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:

മനസ്സിലെ ഒരു വലിയ ഭാരം എടുത്തുകളഞ്ഞതിനാല്‍ നിങ്ങള്‍ക്ക് ആശ്വാസം തോന്നാം. ചെയ്യാനുള്ള കാര്യങ്ങള്‍ ഇനിയും നീട്ടിവെയ്ക്കേണ്ടതില്ല. ആരോ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഭാഗ്യചിഹ്നം: കൂട്

പിസെസ് (Pisces – മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍:

കാര്യങ്ങള്‍ താല്‍ക്കാലികമായി മന്ദഗതിയിലായേക്കാം. നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനെ കുറിച്ച് വ്യക്തമായി ചിന്തിക്കണം. ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം തെറ്റായ ആശയവിനിമയങ്ങള്‍ക്ക് കാരണമാകും. ചെറിയ മോഷണങ്ങള്‍ ഉണ്ടായേക്കാം. ശ്രദ്ധയോടെ ഇരിക്കുക. ഭാഗ്യചിഹ്നം: കടലാമ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close