celebrityINDIANEWSTrending

ഈ ചിത്രം കണ്ട് എന്റെ അളിയൻ ഞെട്ടി; മാധവൻ പറയുന്നു

വെള്ളിത്തിരയിലും പുറത്തും ഏറെ ആരാധകരുള്ള താരമാണ് മാധവൻ. അലൈ പായുതേ പോലുള്ള ചിത്രങ്ങളിൽ റൊമാന്റിക് ഹീറോയായും വിക്രം വേദ പോലുള്ള ചിത്രങ്ങളിൽ ആക്ഷൻ ഹീറോയായുമെല്ലാം മാഡി തിളങ്ങി. ഇപ്പോഴിതാ ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘റോക്കറ്ററി: ദി നമ്പി എഫക്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലെ രസകരമായ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാധവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഈ ഓര്‍മ പങ്കിട്ടത്.

ഭാര്യ സരിത ബിര്‍ജോയെ താന്‍ ചുംബിക്കുന്ന ചിത്രം അയച്ചുകൊടുത്തപ്പോള്‍ ഭാര്യാസഹോദരന്‍ ഞെട്ടിയ അനുഭവമാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. ഈ ചിത്രവും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാധവനെ തിരിച്ചറിയാനാകാത്ത വിധം അത്രയും സൂക്ഷ്മമായിട്ടായിരുന്നു നമ്പി നാരായണനായുള്ള വേഷപ്പകര്‍ച്ച. ചിത്രത്തിനായി മാധവൻ നടത്തിയ മേക്കോവർ വൈറലായിരുന്നു.

മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാലു വർഷത്തോളമായി ഈ ചിത്രത്തിന്റെ പിന്നാലെയാണ് മാധവൻ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. റോക്കറ്ററിയിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദി പതിപ്പിലാണ് ഷാരൂഖ് എത്തുന്നത്, തമിഴിൽ ഈ വേഷം ചെയ്യുന്നത് സൂര്യയാണ്. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയാവുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close