KERALANEWSTop News

കെഎസ്ആർടിസി ബസിൽ വെച്ച് ശല്യം ചെയ്ത യുവാവിന്റെ കരണത്തടിച്ച് നിയമ വിദ്യാർത്ഥിനി; പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിയില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടു

കോതമംഗലം: കെഎസ്ആർടിസി ബസിൽ വെച്ച് ശല്യം ചെയ്ത യുവാവിനെ പോലീസിൽ ഏൽപ്പിച്ച് നിയമ വിദ്യാർത്ഥിനി. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. രാവിലെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസ്സിലെ യാത്രക്കാരിയായിരുന്നു നിയമ വിദ്യാർത്ഥിനി. നേര്യമംഗലം റാണിക്കല്ലിൽ എത്തിയപ്പോൾ യുവാവ് യുവതിയുടെ ദേഹത്ത് സ്പർശിച്ചു.

തിരിഞ്ഞു നോക്കിയപ്പോൾ അറിയാതെ പറ്റിയതാണെന്നും പറഞ്ഞ് യുവാവ് തടിതപ്പി. വീണ്ടും സ്പർശനം നേരിട്ടപ്പോൾ യുവതി യുവാവുമായി ഇതെച്ചൊല്ലി തർക്കത്തിൽ ഏർപ്പെടുകയും പിന്നാലെ കരണത്തടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഇയാളെ പൊലീസിൽ ഏൽപ്പിക്കണമെന്നുള്ള നിലപാടിലായിരുന്നു യുവതി.

ഊന്നുകൽ പൊലീസ് സ്റ്റേഷൻ കവാടത്തിന് മുന്നിൽ ബസ് നിർത്തിയതിന് പിന്നാലെ എസ് ഐ ശരത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിയപ്പോൾ പരാതിയില്ലെന്നും നിയമനടപടി വേണ്ടെന്നും അറിയിച്ച് യുവതി സ്ഥലം വിട്ടു. സംഭവുമായി ബന്ധപ്പെട്ട് ചാറ്റുപാറ സ്വദേശി അരുണിന്റെ പേരിൽ പൊതുശല്യത്തിന് കേസെടുത്ത്, ജാമ്യത്തിൽ വിട്ടതായി സി ഐ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close