
ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഫിറ്റ്നസ് പരിരക്ഷണത്തിനും പേര് കേട്ടയാളാണ്. ഇപ്പോഴിതാ മന്ത്രിയുടെ ബോട്ടിൽ ചലഞ്ച് വിഡിയോ ആണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് മന്ത്രി ഇതിന്റെ വിഡിയോ പങ്കുവെച്ചത്. കുപ്പിയുടെ അടപ്പ് വശത്തുകൂടി തട്ടിത്തെറിപ്പിക്കുകയാണ് കിരൺ റിജിജു. ഫിറ്റ്നസ് എന്നത് ഒറ്റത്തവണയുള്ള പരിശ്രമമല്ല, ജീവിതകാലത്തെ ശീലമാണ് എന്നും വീഡിയോക്കൊപ്പം കേന്ദ്രമന്ത്രി കുറിച്ചു. തന്റെ വർക്ക് ഔട്ടിന്റെ വിഡിയോകളും ചിത്രങ്ങളും മന്ത്രി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.