KERALANEWSTop News

ഷംന കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് പതിമൂന്നുകാരിയായ കുട്ടിയോടൊപ്പം; കുഞ്ഞിനെ കടത്തിയത് ഭർത്താവിന്റെ അറിവോടെയല്ല; മണികണ്ഠനെ പ്രതിചേർക്കില്ലെന്ന് പോലീസ്

പാലക്കാട്: പൊള്ളാച്ചിയിൽ ഇന്നും നവജാത ശിശുവിനെ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി ഷംനയുടെ ഭർത്താവിനെ പ്രതിചേർക്കില്ല. ഷംനയുടെ ഭർത്താവായ മണികണ്ഠന്റെ അറിവോടെയല്ല ഇവർ കുട്ടിയെ കടത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. ഇന്നലെ കുട്ടിയെ കണ്ടെത്തിയ സമയത്ത് ഷംനയെയും ഒപ്പമുണ്ടായിരുന്ന മണികണ്ഠനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ പൊള്ളാച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്ത ഇയാളെ പിന്നീട് വിട്ടയച്ചു. ഷംനയ്ക്ക് ഒപ്പം ഉണ്ടായിരുന്ന 13 വയസുകാരിയുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് പോലിസ് രേഖപ്പെടുത്തി. ഷംന കുട്ടിയെ കടത്തുമ്പോൾ ഒപ്പം ഉണ്ടായിരുന്നത് ഈ കുട്ടിയാണ്. സിസിടിവികളിലും ഇത് വ്യക്തമായിരുന്നു. ജൂവനയിൽ ആയതിനാൽ പ്രതിയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു. ഏപ്രിൽ 22 ന് പ്രസവിച്ചു എന്നാണ് ഷംന എല്ലാവരോടും പറഞ്ഞിരുന്നത്. കുട്ടി ഐസിയുവിലാണെന്ന് ഭർതൃ വീട്ടുകാരെയും വിശ്വസിപ്പിച്ചു. ഭർത്താവായ മണികണ്ഠനും കുഞ്ഞിനെ കണ്ടിട്ടില്ല. നുണ കഥ അങ്ങനെ മുന്നോട്ടു പോകുന്നതിനിടെ ആശാവർക്കാരുടെ നിർണായക ഇടപെടലാണ് കള്ളി വെളിച്ചത് കൊണ്ട് വന്നത്. പ്രസവ ശേഷം കുഞ്ഞിന്റെ വിവരങ്ങൾ തിരക്കിയപ്പോൾ പറഞ്ഞതെല്ലാം നുണക്കഥകളായിരുന്നു. ഇതിൽ സംശയം തോന്നിയപ്പോഴാണ് പോലീസിൽ വിവരം അറിയിച്ചത്.

തന്റെ നുണക്കഥകൾ പിടിക്കപ്പെടും എന്നായപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ എന്ന സാഹസത്തിന് ഷംന മുതിർന്നത്. തിങ്കളാഴ്ച പുലർച്ചെ 2മണിയോടെ പോലിസ് ഷംന, ഭർത്താവ് മണികണ്ഠൻ എന്നിവരെ കൊടുവായൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ഇവരെ പൊള്ളാച്ചിയിലേക്ക് കൊണ്ട് പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ നാല് മണിയോടെ കുട്ടിയെ വീണ്ടെടുത്തതത്.

ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകൾ ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം തുടങ്ങി.

24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിൻറെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്, ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക് കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close