KERALANEWSTop News

കെഎസ്ആർടിസി ബസിലേക്ക് സ്കൂട്ടർ ഇടിച്ച് കയറി; ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം

പൊൻകുന്നം: പാലാ – പൊൻകുന്നം റോഡിൽ രണ്ടാംമൈലിന് സമീപം കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറി യാത്രക്കാരൻ മരിച്ചു. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻപിള്ള(62)യാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.45-നായിരുന്നു അപകടം. പൊൻകുന്നം ഡിപ്പോയുടെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിനടിയിലേക്കാണ് സ്‌കൂട്ടർ തെന്നിമറിഞ്ഞ് വീണത്. ബസിന്റെ മുൻഭാഗത്ത് ഇടതുവശത്തെ ചക്രത്തിനിടയിൽ കുരുങ്ങി സ്‌കൂട്ടർ തകർന്നു. സംഭവം നടന്നയുടൻതന്നെ പൊൻകുന്നം പോലീസ് സ്ഥലത്തെത്തി യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് രാജേന്ദ്രൻ പിള്ള വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. പെരിക്കല്ലൂരിൽ നിന്ന് പൊൻകുന്നത്തേക്ക് എത്തിയതാണ് ബസ്. മഴപെയ്ത് കഴിഞ്ഞ സമയത്ത് സ്‌കൂട്ടർ റോഡിൽ തെന്നിനീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

കൊട്ടാരക്കരയിൽ കാറപകടത്തിൽ ദമ്പതികൾ മരിച്ചു; മൂന്നു വയസുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ബിനീഷ് കൃഷ്ണനും, ഭാര്യ അഞ്ജുവുമാണ് മരിച്ചത്. അപകടത്തിൽ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന കാറും, അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റേ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close