`കസേര` തെറിച്ചു; വെള്ളക്കെട്ട് മറികടക്കാൻ കസേര നിരത്തി വിദ്യാർത്ഥികൾ; അതിനു മുകളിലൂടെ നടന്ന് അധ്യാപിക; വീഡിയോ

വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരെ സഹായിക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ ഇനങ്ങനെയൊക്കെ അവരെക്കൊണ്ട് ചെയ്യിക്കാമോ എന്ന് തോന്നിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അപ്രതീക്ഷിതമായ പ്രളയത്തെ തുടർന്നാണ് സ്കൂളും പരിസരവും വെള്ളക്കെട്ടിൽ മുങ്ങിയത്. വെള്ളത്തിലൂടെ നടക്കാൻ വിസമ്മതിച്ച അധ്യാപികയ്ക്ക് കസേര നിരത്തിയിട്ട് കൊടുക്കുന്ന വിദ്യാർഥികളുടെ വീഡിയോ ആണിപ്പോൾ പുറത്തുവരുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയി.
യു.പിയുലെ മഥുരയിലായിരുന്നു സംഭവം. അതിശക്തമായ മഴയെത്തുടർന്നാണ് സ്കൂൾ പരിസരം പ്രളയത്തിൽ മുങ്ങിയത്. ഇതിനിടെ വെള്ളത്തിൽ കുട്ടികൾ കസേര വച്ച് കൊടുക്കുന്നതിന് അനുസരിച്ച് അധ്യാപിക വിദ്യാർഥികളുടെ സഹായത്തോടെ വെള്ളക്കെട്ട് മറികടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇതോടെ നിരവധിപ്പേർ അധ്യാപികയ്ക്കെതിരേ രംഗത്തുവന്നു. വിഡിയോ വലിയ ചർച്ചയായതിനു പിന്നാലെയാണ് സസ്പെൻഷൻ നടപടിയുണ്ടായിരിക്കുന്നത്. ഉത്തർപ്രദേശില്‍ നിന്നുള്ള ഈ വിഡിയോ ചർച്ചയായതിനു പിന്നാലെ അധ്യാപികയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.