BIZINDIANEWSTop News

പലിശ നിരക്ക് കൂട്ടി റിസർവ് ബാങ്ക്; റിപ്പോ നിരക്ക് 5.40 ശതമാനം ആക്കും

മുംബൈ: തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. ഉയര്‍ന്നുനിര്‍ക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വര്‍ധനയ്ക്കുപിന്നില്‍.

മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.

രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ്. ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമായിരുന്നു.

ആര്‍ബിഐയുടെ പ്രഖ്യാപനംവരുംമുമ്പെതന്നെ ബങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തിതുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗത്തില്‍ മുക്കാല്‍ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close