NEWSWORLD

ഇനിമുതൽ യൂട്യൂബ് വിഡിയോ സൂം ചെയ്തും കാണാം; പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത് ഇങ്ങനെ..

ലോകത്തെ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന വിഡിയോ പങ്കുവയ്ക്കൽ പ്ലാറ്റ്‌ഫോമുകളിലൊന്നായ യൂട്യൂബ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി രംഗത്തെത്തി. പിഞ്ച് ടു സൂം എന്നാണ് ഈ ഫീച്ചറുടെ പേര്. ഈ ഫീച്ചറുടെ സഹായത്തോടെ വിഡിയോയിലെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് എട്ടു മടങ്ങ് അരികിൽ വരെ എത്താമെന്നാണ് 9ടു s ഗൂഗിളിന്റെ റിപ്പോർട്ടിൽ പ്രകടമാക്കിയിരിക്കുന്നത് . ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആൻഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈൽ ആപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.

പുതിയ ഫീച്ചർ നിലവിൽ നൽകിയിരിക്കുന്നത് യൂട്യൂബിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമാണ്. സെപ്റ്റംബർ 1 വരെയാണ് ഇത് പരീക്ഷണഘട്ടത്തിൽ തുടരുക. തുടർന്ന് ഉപയോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം എന്തെങ്കിലും അധിക ക്രമീകരണങ്ങൾ വേണമെങ്കിൽ അത് നടത്തി കൂടുതൽ പേർക്ക് നൽകിയേക്കാം. വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ പിഞ്ച് ടു സൂം ഫീച്ചർ യൂട്യൂബ് വിഡിയോകളിൽ എത്തിയേക്കുമെന്നു തന്നെയാണ് ഇപ്പോൾ വിശ്വസിക്കപ്പെടുന്നത്.

യൂട്യൂബ് പ്രീമിയം സേവനം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ പിഞ്ച് ടു സൂം ഫീച്ചർ ഉപയോഗിച്ചു നോക്കാൻ സാധിച്ചേക്കും. യൂട്യൂബ് പ്രീമിയം ഒരു മാസത്തേക്ക് ഫ്രീയായി ലഭിച്ചേക്കുമെന്നതിനാൽ ഫീച്ചർ ഉപയോഗിക്കാൻ തിടുക്കമുള്ളവർക്ക് ഇപ്പോൾത്തന്നെ ഫ്രീ അക്കൗണ്ട് സൃഷ്ടിച്ച് അത് ഉപയോഗിക്കാൻ സാധിച്ചേക്കും.

ക്രമീകരിക്കുന്നത് ഇങ്ങനെ :

പ്രീമിയം സബ്‌സ്‌ക്രൈബർമാർ യൂട്യൂബ് ആപ്പിന്റെ സെറ്റിങ്‌സ് മെനു തുറക്കുക. പ്രീമിയം സബ്‌സ്‌ക്രൈബർ ആണെങ്കിൽ ‘ട്രൈ ന്യൂ ഫീച്ചേഴ്‌സ്’ എന്നൊരു വിഭാഗം സെറ്റിങ്‌സ് പട്ടികയിൽ കാണാനാകും. സബ്‌സ്‌ക്രൈബർമാർക്ക് ഇപ്പോൾ പരീക്ഷണാർഥം നൽകിയിരിക്കുന്ന ഏക ഫീച്ചറും പിഞ്ച് ടു സൂം മാത്രമാണ്. അതേസമയം, പ്രീമിയം സബ്‌സ്‌ക്രൈബർ ആയിട്ടു പോലും ഫീച്ചർ എനേബിൾ ചെയ്ത ശേഷവും തനിക്ക് യൂട്യൂബ് ആപ്പിൽ വിഡിയോ സൂം ചെയ്യാനായില്ലെന്ന് ദി വെർജിനായി ലേഖനം എഴുതിയ ക്രിസ് വെൽച് സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷേ, എനേബിൾ ചെയ്താൽ ഉടനെ അതു കിട്ടില്ലായിരിക്കാം. അൽപം കാത്തിരിക്കേണ്ടി വരുമെന്നതായിരിക്കാം കാരണമെന്ന് അദ്ദേഹം പറയുന്നു.

പക്ഷേ, ഈ ഫീച്ചർ നിങ്ങൾക്കായി യൂട്യൂബ് ആക്ടിവേറ്റു ചെയ്തു തന്നു കഴിഞ്ഞാൽ വിഡിയോയിലെ ഒരു ഭാഗം 8 മടങ്ങു വലുതാക്കി കാണാൻ ചെയ്യാൻ സാധിക്കുകയും ചെയ്‌തേക്കും. യൂട്യൂബിന്റെ ഉടമയായ ഗൂഗിൾ ഈ ഫീച്ചർ സുഗമമായി പ്രവർത്തിക്കുന്നു എന്നു കണ്ടെത്തിയാൽ സെപ്റ്റംബർ മുതൽ യൂട്യൂബ് ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും അത് നൽകിയേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close