KERALANEWSTop News

അനുവിന്റെ കാർ വീണത് 70 മീറ്ററോളം താഴ്ചയിലേക്ക്; കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കാൽവഴുതി വീണത് പുഴയിലേക്കും; ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം ഒഴുകിയ യുവതി രക്ഷപ്പെട്ടത് പുല്ലിൽ പിടിച്ചു കിടന്ന്; ചെറുതോണി സ്വദേശിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ ഇങ്ങനെ

ചെറുതോണി: മരിയാപുരത്തിന് സമീപം നിയന്ത്രണം വിട്ട കാർ 70 മീറ്ററോളം താഴ്ചയിലേക്കു കാർ മറിഞ്ഞു. ചെറുതോണി സ്വദേശിയായ യുവതി ഓടിച്ച കാറാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടത്തിൽപ്പെട്ടത്. എന്നാൽ ജീവൻ തിരിച്ചു കിട്ടിയ യുവതി പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാലുതെറ്റി പുഴയിൽ വീണു. ശക്തമായ ഒഴുക്കിൽപ്പെട്ട യുവതി 100 മീറ്ററോളം ഒഴുകിയശേഷം പുല്ലിൽ പിടിച്ചു ജീവിതത്തിലേക്ക് കയറി. ചെറുതോണി സ്വദേശിനി അനു മഹേശ്വരൻ ആണ് മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കയറിയത്.

വ്യാഴാഴ്ച രാത്രിയാണ് അനു ജീവനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ സഞ്ചരിച്ചത്. തങ്കമണിയിൽനിന്നു ചെറുതോണിയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിനു സമീപമാണു വ്യാഴാഴ്ച രാത്രി 7.30ന് അപകടത്തിൽപെട്ടത്. കാറിൽ മറ്റാരുമില്ലായിരുന്നു. മഴയായതിനാൽ പ്രദേശവാസികളും അറിഞ്ഞില്ല. എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതെ കാർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാർ പലവട്ടം മറിഞ്ഞു വീണു. കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലിൽ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്‌സിയുടെ പിന്നിലേക്കായിരുന്നു. തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close