HEALTHINDIANEWS

രണ്ട്‌ വയസുകാരിയുടെ ഭാരം 45 കിലോ, ജനിക്കുമ്പോള്‍ ഇവള്‍ക്ക്‌ രണ്ടര കിലോമാത്രം, പിന്നീട്‌ 45ലേക്ക്‌ എത്തിയത്‌ മാസങ്ങള്‍ കൊണ്ട്‌, ഒടുവില്‍….


ന്യൂഡല്‍ഹി: അമിതവണ്ണം മൂലം വീല്‍ചെയറിലായ രണ്ട്‌ വയസുകാരിക്ക്‌ വണ്ണം കുറയ്‌ക്കാന്‍ ശസ്‌ത്രക്രിയ. ഡല്‍ഹി സ്വദേശിയായ കുഞ്ഞാണ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയ ആയത്‌. 45 കിലോയുള്ള കുഞ്ഞാണിവള്‍.

ജനന സമയത്ത്‌ കേവലം രണ്ടരക്കിലോ മാത്രമായിരുന്നു കുട്ടിയുടെ ഭാരം. എന്നാല്‍ മാസങ്ങള്‍ കൊണ്ട്‌ ഭാരം കൂടുകയായിരുന്നുവെന്ന്‌ ഡോക്ടര്‍ പറഞ്ഞു. സാധാരണ രണ്ട്‌ വയസ്‌ പ്രായക്കാരില്‍ 12 മുതല്‍ പതിനഞ്ച്‌ വയസുവരെയാണ്‌ ഭാരം കണ്ട്‌ വരുന്നത്‌.

ഡല്‍ഹിയിലെ മാക്‌സ്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ശസ്‌ത്രക്രിയ. ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത്‌ വണ്ണം കുറയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ഇവള്‍. വയറിന്റെ ഒരു ഭാഗമാണ്‌ ശസ്‌ത്രക്രിയയിലൂടെ നീക്കിയത്‌.

കുട്ടികളില്‍ ഇത്തരം ശസ്‌ത്രക്രിയ വളരെ അപൂര്‍വ്വമാണ്‌. അടിയന്തര വൈദ്യ ആവശ്യ വിഭാഗത്തില്‍ പെടുത്തിയാണ്‌ ഈ കുഞ്ഞിന്‌ ശസ്‌ത്രക്രിയ നടത്തിയത്‌. ഈ ശസ്‌ത്രക്രിയയിലൂടെ വിശപ്പ്‌ കുറയ്‌ക്കാന്‍ സാധിക്കും. അത്‌ വഴി വണ്ണം കുറയ്‌ക്കാനും മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കും.

ഇവള്‍ക്ക്‌ ഒരു സഹോദരനുണ്ട്‌. എട്ട്‌ വയസുള്ള ഇവന്‌ സാധാരണ ഭാരമേ ഉള്ളൂ. അമിത വണ്ണം മൂലം കുഞ്ഞിന്‌ ഉറക്കപ്രശ്‌നം അടക്കമുള്ളവ ഉണ്ടായിരുന്നു. ഉറങ്ങുമ്പോള്‍ ശ്വാസം മുട്ടല്‍ ഉണ്ടാകുന്നത്‌ ഇവളുടെ ഉറക്കം കെടുത്തി. ഇത്‌ അമിത ആയപ്പോഴാണ്‌ കുഞ്ഞിനെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയാക്കാന്‍ തീരുമാനിച്ചത്‌.

ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം കുഞ്ഞിന്‌ പ്രത്യേക ഭക്ഷണം നല്‍കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close