INDIANEWSTop News

48 മണിക്കൂറിനുള്ളില്‍ രണ്ട് കോവിഡ് കെയര്‍ സെന്ററുകള്‍; കോവിഡിനെ ചെറുക്കാൻ തയ്യാറായി രാജസ്ഥാന്‍

രാജസ്ഥാന്‍: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ട് താല്‍ക്കാലിക കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മ്മിച്ച് രാജസ്ഥാന്‍. ബാര്‍മര്‍ ജില്ലയിലെ മരുഭൂമികളിലാണ് കണ്ടെയ്നറുകളും ബംഗറുകളും ഉപയോഗിച്ച് താല്‍ക്കാലികമായി കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ ഹരീഷ് ചൗധരിയുടെ നേതൃത്വത്തില്‍ എഫ്എല്‍ടിസികള്‍ നിര്‍മ്മിച്ചത്. സന്നദ്ധപ്രവര്‍ത്തകരും നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു.

സര്‍ക്കാരില്‍ നിന്നും ഒരു രൂപപോലും കൈപ്പറ്റാതെയാണ് 48 മണിക്കൂറിനുള്ളില്‍ സെന്ററുകള്‍ നിര്‍മ്മിച്ചതെന്ന് ഹരീഷ് ചൗധരി പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവര്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കും പ്രാഥമിക ചികിത്സ ഇത്തരം കെയര്‍ സെന്ററുകളില്‍ ലഭ്യമാകും. ആകെ ഉള്ള 100 കിടക്കകളില്‍ 10 എണ്ണം ഓക്സിജന്‍ കിടക്കകളയും സജ്ജീകരിച്ചിട്ടുണ്ട്. രാജസ്ഥാനിലെ കോവിഡ് രോഗികളില്‍ 40 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

ഇത്തരം കോവിഡ് കെയര്‍ സെന്ററുകള്‍ ഉണ്ടെങ്കിലെ ഗ്രാമപ്രദേശങ്ങളിലെ കോവിഡ് വ്യാപനത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്ന്് രാജസ്ഥാനാണ്. 18,000 പുതിയ കേസുകള്‍ ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close