MoviesTop NewsTrending

“മരക്കാർ ഉൾപ്പെടെ അഞ്ച് മോഹൻലാൽ ചിത്രങ്ങളുടെ പ്രദർശനം ഒടിടിയിൽ”: ആന്റണി പെരുമ്പാവൂർ

കൊച്ചി: മരക്കാർ ഉൾപ്പെടെ മോഹൻലാലിന്‍റെ അഞ്ച് ചിത്രങ്ങൾ ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. മരക്കാര്‍ ഒടിടിയില്‍ തന്നെ പ്രദർശിപ്പിക്കും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മോഹന്‍ലാലിന്‍റെ അടുത്ത നാല് ചിത്രങ്ങൾ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്. മരക്കാർ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക.

അതേസമയം മരക്കാർ വിഷയത്തിൽ ഇനി ഇരുകൂട്ടരും ആവശ്യപ്പെട്ടാൽ മാത്രം ഒത്തുതീർപ്പ് ചർച്ചക്കെന്ന് മന്ത്രി സജി ചെറിയാൻ. ആന്റണിയും തിയറ്റർ ഉടമകളും വിട്ട്മ വീഴ്ചൾക്ക് തയാറാകുന്നില്ല. മരക്കാർ തീയറ്ററിൽ തന്നെ പ്രദർശിപ്പിക്കണം എന്നതാണ് പൊതുനിലപാട്. സിനിമ നിർമാതാവ് പറയുന്നതും തിയറ്റർ ഉടമകൾ പറയുന്നതും ന്യായമാന്നെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനാണ് മുഖ്യമന്ത്രി ഇളവുകൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി ഫിയോക്. ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി വിട്ട് നിന്നത് ആന്റണി ആണെന്ന് തിയറ്റർ ഉടമകൾ. മരക്കാരിനെതിരെ നീക്കം ഉണ്ടായിട്ടില്ലെന്നും ഫിയോക് പറഞ്ഞു. മരക്കാർ തിയറ്ററിൽ തന്നെ കളിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ചിത്രത്തിന് വേണ്ടി 500 സ്‌ക്രീനുകളും 15 കോടിയും ഉറപ്പ് നൽകുകയും ചെയ്തു. വലിയ ബാധ്യതകൾ ഉണ്ടാക്കാത്ത തരത്തിൽ എല്ലാ വിട്ട് വീഴ്ചക്കും തയാറായിരുനെന്നും തിയറ്റർ ഉടമകൾ വ്യക്തമാക്കി.

അഡ്വാൻസ് ആയി 40 കോടി നൽകിയെന്ന് ഫിയോകിലെ ആരും പറഞ്ഞിട്ടില്ല. ഇതിൽ കൂടുതൽ എന്ത് ചർച്ചയാണ് നടത്താനാവുക എന്നും ഇനിയും ചർച്ചകൾക്ക് തയാറാണെന്നും ഫിയോക് പറഞ്ഞു. സാധ്യമായ എല്ലാ വിട്ട് വീഴ്ചയും ചെയ്യും.

അതേസമയം ഈ സിനിമയ്ക്ക് 40 കോടി രൂപയോളം അഡ്വാൻസ് തന്നു എന്ന് പറഞ്ഞ് എത്രയോ പ്രചരണങ്ങൾ നടന്നു. തിയേറ്റർ സംഘടനകൾ അതിനെ രസകരമായി ആഘോഷിച്ച് കൊണ്ട് നടന്നു. സ്വാഭാവികമായിട്ടും 40 കോടി രൂപ തീയേറ്റർ തന്നിരുന്നെങ്കിൽ ആ സിനിമ തിയേറ്റർ കളിക്കാനുള്ള സാധ്യതകൾ കൂടുതലായിരുന്നു. അത്രയും തുക തരാനുള്ള ഒരു അവസ്ഥയിലല്ല തിയേറ്റർ ഇന്നുള്ളത് എന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ

40 കോടി അഡ്വാൻസ് ലഭിച്ചിട്ടില്ല. തിയറ്ററിൽ കൊണ്ട് വരാനുള്ള എല്ലാ സാദ്ധ്യതയും തേടി. 21 ദിവസം എല്ലാ തിയേറ്ററുകളിലും പ്രദർശിപ്പിക്കാമെന്ന് ഉടമകൾ ഉറപ്പുനൽകിയിരുന്നു. എന്നാൽ കരാർ എല്ലാ തീയേറ്റർ ഉടമകളും ഒപ്പിട്ടില്ല. തിയേറ്റർ ഉടമകൾ കൂടുതൽ പരിഗണന നൽകാനാവില്ലെന്ന് പറയുകയായിരുന്നു . അദ്ദേഹം കൂട്ടി ചേർത്തു.

തന്റെ വിഷമവും ബുദ്ധിമുട്ടും മോഹൻലാലിനോട് പറഞ്ഞപ്പോൾ നമ്മൾ ഒരുപാട് സിനിമകൾ മുന്നിൽ സ്വപ്നംകണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ആഗ്രഹങ്ങൾ നടക്കണമെങ്കിൽ നമ്മൾ ബലത്തോടെ ഉണ്ടാവണം. അതുകൊണ്ട് സ്വപ്നങ്ങൾ നമുക്ക് ഇനിയും കാണാം എന്നാണ് അദ്ദേഹം പ്രതികരിച്ചതെന്ന് ആന്റണി പെരുമ്പാവൂർ വ്യതമാക്കി. ആ നിർദേശത്തിന് നിന്നാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായതെന്നും നിർമാതാവ് പറഞ്ഞു. പ്രിയദർശൻ സാറുമായി ഞാൻ സംസാരിച്ചു. എല്ലാവരുടെയും സമ്മതം വാങ്ങിച്ചിട്ട് ആണ് ഈ സിനിമ ഒട്ടിട്ടി യിലേക്ക് പോയതെന്നും ആന്റണി പെരുമ്പാവൂർ.

48950000 രൂപ കേരളത്തിലെ തിയേറ്റർ ഉടമകൾ എല്ലാവരും കൂടി എനിക്ക് തന്നിട്ടുണ്ടായിരുന്നു. എന്നാൽ തുടർന്നുള്ള ചർച്ചകളിൽ നിന്ന് എന്നെ ഒഴിവാക്കിയപ്പോൾ എനിക് ബോധ്യപ്പെട്ടപ്പോൾ ആ പണം ഞാൻ എല്ലാവർക്കും തിരികെ നൽകുകയായിരുന്നു. എനിക്ക് ഒരു കോടി രൂപ ഇപ്പോഴും തിയറ്ററുടമകൾ തരാനുണ്ട്. നാലു വർഷമായി തരാനുള്ള തുകയാണിത്. കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close