KERALANEWSTop NewsTrending

സംസ്ഥാനത്ത് ഇന്ന് 418 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 454 പേർക്ക്; ഇതുവരെ മരണം 67,992

തിരുവനന്തപുരം: കേരളത്തിൽ 418 പേർക്ക് കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂർ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂർ 13, പാലക്കാട് 10, വയനാട് 8, കാസർഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. അടുത്തിടെ സ്ഥിരീകരിച്ച മൂന്ന് മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 76 മരണങ്ങളുമുൾപ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113, തൃശൂർ 51, പാലക്കാട് 3, മലപ്പുറം 15, കോഴിക്കോട് 44, വയനാട് 11, കണ്ണൂർ 12, കാസർഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close