CULTURALKERALANEWSTrending

ഈ ക്ഷേത്രത്തിൽ എത്തുന്നത് പോലും അതീവ പുണ്യം!; കൊട്ടിയൂർ വൈശാഖോത്സവം പ്രക്കൂഴം നാളെ

കണ്ണൂർ: ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ നാളെ നടക്കും. ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവനാളുകളും സമയക്രമങ്ങളും കുറിക്കുക.

ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാർ, കണക്കപിള്ള,സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹോത്സവനാളുകൾ കുറിക്കുന്നത്. തണ്ണീർകുടി, നെല്ലളവ്, അവിൽ അളവ്, ആയില്യാർ കാവിൽ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ.

പ്രക്കൂഴത്തിനു വിളക്ക് തെളിക്കാനുള്ള പശുവിൻനെയ്യ് മാലൂർപടി ക്ഷേത്രത്തിൽനിന്ന് സ്ഥാനികനായ കൂട്ടേരി നമ്പ്യാരും അവിൽ കാക്കയങ്ങാട് പാലാ നരസിംഹ ക്ഷേത്രത്തിൽനിന്ന് മേൽശാന്തിയുമാണ് എഴുന്നള്ളിക്കുന്നത്. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ തുടങ്ങിയവരാണ് തണ്ണീർകുടി ചടങ്ങ് നടത്തുക.

അർധരാത്രി ആയില്യാർക്കാവിൽ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢപൂജ നടക്കും. പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീർമഠങ്ങളും സജീവമാകും.നെയ്യമൃത്, ഇളനീർസംഘങ്ങൾ മഠങ്ങളിൽ പ്രവേശിച്ച് വ്രതാനുഷ്ഠാനങ്ങൾ ആരംഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close